Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിലെ നാല്...

തൃശൂരിലെ നാല് ആശുപത്രികൾ വേതനം വർധിപ്പിച്ചു; നഴ്സ് സമരമൊഴിവായി

text_fields
bookmark_border
തൃശൂരിലെ നാല് ആശുപത്രികൾ വേതനം  വർധിപ്പിച്ചു; നഴ്സ് സമരമൊഴിവായി
cancel

തൃ​​ശൂ​​ർ: ന​​ഴ്സു​​മാ​​ർ​​ക്ക് 50 ശ​​ത​​മാ​​നം വേ​​ത​​നം വ​​ർ​​ധി​​പ്പി​​ച്ച് നാ​​ല് ആ​​ശു​​പ​​ത്രി​​ക​​ൾ. തൃ​​ശൂ​​ർ സ​​ൺ മെ​​ഡി​​ക്ക​​ൽ റി​​സ​​ർ​​ച് സെ​​ന്റ​​ർ, മ​​ല​​ങ്ക​​ര മി​​ഷ​​ൻ ആ​​ശു​​പ​​ത്രി, അ​​മ​​ല, ജൂ​​ബി​​ലി മി​​ഷ​​ൻ ആ​​ശു​​പ​​ത്രി​​ക​​ളാ​​ണ് ന​​ഴ്സു​​മാ​​രു​​ടെ ആ​​വ​​ശ്യ​​മാ​​യ 50 ശ​​ത​​മാ​​നം വേ​​ത​​ന വ​​ർ​​ധ​​ന​​വ് അം​​ഗീ​​ക​​രി​​ച്ച​​ത്. ഇ​​തോ​​ടെ ന​​ഴ്സു​​മാ​​ർ പ്ര​​ഖ്യാ​​പി​​ച്ച 72 മ​​ണി​​ക്കൂ​​ർ സ​​മ്പൂ​​ർ​​ണ പ​​ണി​​മു​​ട​​ക്ക് ഈ ​​ആ​​ശു​​പ​​ത്രി​​ക​​ളി​​ലു​​ണ്ടാ​​വി​​ല്ലെ​​ന്ന് യു.​​എ​​ൻ.​​എ ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.

ക്രൈ​​സ്ത​​വ​​സ​​ഭ​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ആ​​ശു​​പ​​ത്രി​​ക​​ളാ​​ണ് അ​​മ​​ല ആ​​ശു​​പ​​ത്രി​​യും ജൂ​​ബി​​ലി മി​​ഷ​​ൻ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജും. മൂ​​വാ​​യി​​ര​​ത്തി​​ല​​ധി​​കം രോ​​ഗി​​ക​​ളെ കി​​ട​​ത്തി ചി​​കി​​ത്സ​​ക്ക് സൗ​​ക​​ര്യ​​മു​​ള്ള​​താ​​ണ് ര​​ണ്ട് ആ​​ശു​​പ​​ത്രി​​ക​​ളും. 50 ശ​​ത​​മാ​​നം വേ​​ത​​ന വ​​ർ​​ധ​​ന​​വ് സം​​ഘ​​ട​​ന​​യു​​ടെ പ്ര​​ധാ​​ന ആ​​വ​​ശ്യ​​മാ​​യി​​രു​​ന്നു.

ജി​​ല്ല​​യി​​ലെ പ്ര​​ധാ​​ന ആ​​ശു​​പ​​ത്രി​​ക​​ൾ ആ​​വ​​ശ്യം അം​​ഗീ​​ക​​രി​​ച്ച​​തോ​​ടെ സ​​മ​​രം വി​​ജ​​യ​​ത്തി​​ലാ​​യെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലി​​ലാ​​ണ് യു.​​എ​​ൻ.​​എ. രാ​​ത്രി​​യി​​ലും ച​​ർ​​ച്ച പു​​രോ​​ഗ​​മി​​ക്കു​​ന്നു​​ണ്ടെ​​ന്നും ധാ​​ര​​ണ​​യി​​ലാ​​വു​​ന്ന ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ പ​​ണി​​മു​​ട​​ക്ക് ഉ​​ണ്ടാ​​വി​​ല്ലെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nurses strike
News Summary - Four Hospitals in Thrissur Salary increased
Next Story