കുടുംബത്തിലെ നാലുപേർക്ക് തീപ്പൊള്ളലേറ്റ സംഭവം നാടിനെ നടുക്കി; ദുരൂഹത ബാക്കി
text_fieldsനാദാപുരം: ജില്ല അതിർത്തിയോട് ചേർന്ന ചെക്യാട് കായലോട്ട് താഴെ കീറിയ പറമ്പത്ത് ഗൃഹനാഥൻ മരിച്ചതും ഭാര്യക്കും മക്കൾക്കും തീ പൊള്ളലേറ്റതും നാടിനെ നടുക്കി. കീറിയപറമ്പത്ത് രാജു (50), ഭാര്യ റീന (40), മക്കളായ, സ്റ്റാലിഷ് (17), സ്റ്റെഫിൻ (14) എന്നിവര്ക്കാണ് വീടിനകത്ത് ഗുരുതരമായി പൊള്ളലേറ്റത്. സമീപത്തെ വിവാഹ വീട്ടിൽ പോയി തിരിച്ചു വന്ന ഭാര്യയെയും മക്കളെയും ഭർത്താവായ രാജു തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഒമാനിൽ ടെയ്ലറായിരുന്ന രാജു ഒരു വർഷം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. നാട്ടുകാരുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന രാജു അടുത്ത കാലത്തായി അധികം പുറത്ത് ഇറങ്ങാറില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, ഭാര്യയും മക്കളും പൊതുരംഗത്ത് സജീവമായിരുന്നു. മൂത്ത മകൻ സ്റ്റാലിഷ് കടവത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്.
സഹോദരൻ െസ്റ്റഫിൻ പാറാട് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരത്തിൽ പഠിക്കുകയാണ്. രാജുവും ഭാര്യ റീനയും തമ്മിൽ സ്വരച്ചേർച്ചയില്ലായ്മയും കലഹവും ഇടക്കിടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇവർ തമ്മിൽ ചെറിയ അസ്വാരസ്യം ഉണ്ടായിരുന്നത്രേ.
ചൊവ്വാഴ്ച പുലർച്ചയോടെ വീടിനുളളിൽ തീയും കൂട്ടക്കരച്ചിലും കേട്ടാണ് സമീപവാസികൾ ഓടിക്കൂടിയത്. വീടിനകത്ത് തീയുമായി ഓടുന്നവരെയും കത്തുന്ന ശരീരവുമായി വീടിെൻറ വരാന്തയിൽ ഇരിക്കുന്ന രാജുവിെൻറ ഭാര്യ റീനയെയുമാണ് അയൽവാസികൾക്ക് കാണാൻ കഴിഞ്ഞത്.
ഉടൻ അഗ്നിശമന സേനയെ വിവരമറിയിക്കുകയും പൊള്ളലേറ്റ വരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഫോറൻസിക് ഓഫിസർ എ.കെ. സബീനയുടെ നേതൃത്വത്തിൽ പൊലീസ് സംഘം വീട്ടിൽനിന്ന് തെളിവുകൾ ശേഖരിച്ചു. നാദാപുരം ഡിവൈ.എസ്.പി പി.എ. ശിവദാസൻ, എസ്.ഐ പി.പി. അഖിൽ എന്നിവരുടെ നേതൃത്വത്തിൽ വീട്ടിൽ പൊലീസ് പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.