Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാജഹാൻ വധം: നാല്​...

ഷാജഹാൻ വധം: നാല്​ പേർകൂടി അറസ്റ്റിൽ

text_fields
bookmark_border
shajahan murder
cancel
camera_alt

പിടിയിലായ പ്രതികൾ 

പാലക്കാട്​: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധ​പ്പെട്ട് നാല്​ പേരെകൂടി പൊലീസ്​ അറസ്റ്റ്​ ചെയ്തു. കല്ലേപ്പുള്ളി സ്വദേശി സിദ്ധാർഥൻ (36), കല്ലേപ്പുള്ളി കുറുപ്പത്ത്‌ വീട്ടിൽ ആവാസ്‌ (ടുഡു -30) എന്നിവരെ മലമ്പുഴയിൽനിന്നാണ്‌ പൊലീസ്‌ പിടികൂടിയത്‌.

ഗൂഢാലോചനയിൽ പങ്കുണ്ടെന്ന്‌ സംശയിക്കുന്ന മലമ്പുഴ ചേമ്പനം കോളനിയിൽ ജിനീഷ്‌ (വലിയ ഉണ്ണി -32), കല്ലേപ്പുള്ളി സ്വദേശി ബിജു (27) എന്നിവരാണ്‌ മറ്റ്‌ രണ്ടുപേർ. ശനിയാഴ്ച രാത്രിയോടെ പാലക്കാട്​ സബ്​ ഡിവിഷനൽ പൊലീസ്​ ഓഫിസിലാണ്​ ഇരുവരുടെയും അറസ്റ്റ്​ രേഖപ്പെടുത്തിയത്​.

ആർ.എസ്‌.എസ്‌ കല്ലേപ്പുള്ളി ശാഖയുടെ മുഖ്യശിക്ഷക്​ ആയിരുന്നു ആവാസ്‌. ജിനീഷ്‌ മലമ്പുഴയിൽ ബി.ജെ.പി ബൂത്ത്‌ സെക്രട്ടറിയാണ്‌. സിദ്ധാർഥും ആവാസും ഗൂഢാലോചനയിൽ പങ്കാളികളാണെന്ന്​ പൊലീസ്​ പറയുന്നു. ഇരുവരും ചേർന്നാണ്​ മുഖ്യപ്രതികൾക്ക്​ വാൾ എത്തിച്ചുനൽകിയത്​. ജിനേഷും ബിജുവും പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റത്തിനാണ്​ അറസ്റ്റിലായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shajahan murder
News Summary - four more arrest in shajahan murder case
Next Story