ഹൈകോടതിയിേലക്ക് പുതിയ നാല് ജഡ്ജിമാർ
text_fieldsകൊച്ചി: കേരള ഹൈകോടതിയിേലക്ക് നാല് പുതിയ ജഡ്ജിമാരെക്കൂടി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു. ഹൈകോടതി അഭിഭാഷകരായ മുരളി പുരുഷോത്തമന്, എ.എ. സിയാദ് റഹ്മാന്, എറണാകുളം പ്രിൻസിപ്പൽ ജഡ്ജി ഡോ. കൗസർ എടപ്പകത്ത്, തിരുവനന്തപുരം ജില്ല ജഡ്ജി കരുണാകര ബാബു എന്നിവരുടെ പേരുകളാണ് െകാളീജിയം കേന്ദ്രസർക്കാറിന് സമർപ്പിച്ചത്.
ആലുവ സ്വദേശിയായ മുരളി പുരുഷോത്തമൻ എൻജിനീയറായിരുന്ന പരേതനായ പി.എൻ. പുരുേഷാത്തമെൻറയും സരസ്വതിയുെടയും മകനാണ്. എറണാകുളം ലോ കോളജിൽനിന്ന് നിയമബിരുദം നേടി നന്ദകുമാര മേനോെൻറ ജൂനിയറായി പ്രാക്ടീസ് തുടങ്ങി. 2000ൽ സ്വതന്ത്ര അഭിഭാഷകനായി. കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറയടക്കം ഒട്ടേറെ സ്ഥാപനങ്ങളുടെ സ്റ്റാൻഡിങ് കോൺസലായി പ്രവർത്തിച്ചുവരുകയാണ്. സീനിയർ അഭിഭാഷകനായിരുന്ന വി.എൻ. അച്യുതക്കുറുപ്പിെൻറ മകളും അഭിഭാഷകയുമായ ലീനയാണ് ഭാര്യ. മകൻ ഗോകുൽ മുരളി യു.എസിൽ ഫേസ്ബുക്ക് നെറ്റ്വർക്ക് എൻജിനീയറാണ്.
തൃക്കാക്കര സ്വദേശിയായ സിയാദ് റഹ്മാൻ പരേതനായ അഡ്വ. എ.എ. അബ്ദുൽ റഹ്മാെൻറയും ലത്തീഫയുെടയും മകനാണ്.
1996ൽ മംഗളൂരുവിൽനിന്ന് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി എൻറോൾ ചെയ്തു. സിജിന സിയാദാണ് ഭാര്യ. വിദ്യാർഥികളായ ഫിസ സിയാദ്, ദിയ സിയാദ് എന്നിവർ മക്കൾ.
അഡീ. സെഷൻസ് ജഡ്ജി, എൻ.ഐ.എ-സി.ബി.ഐ കോടതി ജഡ്ജി എന്നീ നിലകളിൽ പ്രവർത്തിച്ച ഡോ. കൗസർ എടപ്പകത്ത് ഇപ്പോൾ എറണാകുളം പ്രിൻസിപ്പൽ ജഡ്ജിയാണ്. 'വിവാഹ മോചനവും ലിംഗസമത്വവും ഇസ്ലാമിൽ' തുടങ്ങി നിയമവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളുെട കർത്താവുമാണ്. കണ്ണൂർ സിറ്റി സ്വദേശിയായ കൗസർ കാലിക്കറ്റ് ലോ കോളജിൽ നിന്ന് ഒന്നാം റാങ്കോടെയാണ് നിയമബിരുദം നേടിയത്. എം.ജി യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.
ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോക്ടേററ്റ്.പി.കെ മഹമൂദിെൻറയും എടപ്പകത്ത് റൗളയുടെയും മകനാണ്.ഭാര്യ: ഡോ. അമീറ മക്കൾ: മുഹമ്മദ് അസം,ആലിയ മിഷാൽ, ഷിറീൻ കൗസർ, സെയ്ഫ് കൗസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.