തൃപ്പൂണിത്തുറ പാലത്തിലെ അപകടം: നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നാല് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എറണാകുളം പാലം വിഭാഗം എക്സി. എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, ഓവര്‍സിയര്‍ എന്നിവർക്കാണ് സസ്‌പെൻഷൻ.
കൊച്ചി ബി.പി.സി.എല്ലിൽ കരാർ ജീവനക്കാരനായിരുന്ന ഏരൂർ സ്വദേശി വിഷ്ണുവാണ് അപകടത്തിൽ മരിച്ചത്. സുഹൃത്ത് ആദർശ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കരാറുകാരന്‍റെ വീഴ്ചയിൽ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ഉടൻ ചോദ്യം ചെയ്യാനായി വിളിപ്പിക്കും. ആറ് മാസത്തിലധികമായി പാലം പണി നടക്കുകയാണ്. ഇവിടെ നിർമ്മാണം നടക്കുന്നുണ്ടെന്നതിന് സൂചകങ്ങളായി രണ്ട് വീപ്പകൾ മാത്രമാണ് സ്ഥാപിച്ചിരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.