എം.ഡി.എം.എ വിൽപനക്കിടെ നാലുപേർ പിടിയിൽ
text_fieldsപുന്നയൂർക്കുളം: എം.ഡി.എം.എ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കാപ്പ നിയമ പ്രകാരം നാടുകടത്തിയ ആൾ ഉൾപ്പെടെ നാലുപേർ പിടിയിൽ. അണ്ടത്തോട് കുമാരൻപടി ആലിങ്ങൽ വീട്ടിൽ മുഹമ്മദ് മൻസുർ (23), ചാവക്കാട് മണത്തല താഴത്ത് വീട്ടിൽ വലിയോൻ എന്ന അർഷാദ് (24), അണ്ടത്തോട് തങ്ങൾപ്പടി ചോലയിൽ വീട്ടിൽ റംഷീദ് (35), പുന്നയൂർക്കുളം ചെറായി നാലകത്ത് വീട്ടിൽ ഷഫീർ (28) എന്നിവരെയാണ് വടക്കേക്കാട് എസ്.എച്ച്.ഒ ആർ. ബിനുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് ആൽത്തറ കുന്നത്തൂർ മന ബാറിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. അർഷാദിനെതിരെയാണ് നേരത്തെ കാപ്പ നിയമപ്രകാരം കേസെടുത്തിരുന്നത്. മൻസൂർ, ഷഫീർ എന്നിവർ മയക്കുമരുന്ന്, കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്നും വടക്കേക്കാട് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിലും പ്രതികളാന്നെന്നും എസ്.എച്ച്.ഒ പറഞ്ഞു.
എസ്.ഐ. ശിവശങ്കരൻ, കെ.ബി. ജലീൽ, പി.എസ്. സാബു, സി.പി.ഒമാരായ രതീഷ് കുമാർ, ബിനീഷ് ജെ. ഷാജികുമാർ, മിഥുൻ, നിബു നെപ്പോളിയൻ എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.