Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈത്തിരിയിൽ...

വൈത്തിരിയിൽ നാലുപേർക്ക് ഭക്ഷ്യ വിഷബാധ; ബാലിക ഐ.സി.യുവിൽ

text_fields
bookmark_border
food poisoning
cancel

വൈത്തിരി: ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നും നാലു പേർക്ക് വിഷബാധയേറ്റു. ഇവരിൽ 11 വയസ്സായ ബാലിക സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലാണ്.

കോഴിക്കോട് ചാത്തമംഗലം സ്വദേശികളായ നാലംഗ കുടുംബം വയനാട് കാണാനെത്തിയതായിരുന്നു. പോകുന്ന വഴിയിൽ വൈത്തിരി ചേലോടുള്ള ഹോട്ടലിൽനിന്നും ഉച്ചഭക്ഷണം കഴിച്ചിരുന്നു.ഇവർ അമ്പലവയലിൽ എത്തിയപ്പോഴേക്കും നാലുപേർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. എല്ലാവരും അമ്പലവയലിൽ സ്വകാര്യ ആശുപത്രിയിൽ ചകിത്സ തേടി. തുടർന്ന് മൂന്നു പേരെയും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിലേക്കു മാറ്റി. കുട്ടി ഇപ്പോഴും ഐ.സി.യുവിലാണെന്ന് പിതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food poisoningWayanad Newsfood
News Summary - Four people hospitalised following Suspected food poisoning in vythiri
Next Story