Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരുവുനായ് ആക്രമണം...

തെരുവുനായ് ആക്രമണം തുടരുന്നു; കാട്ടാക്കടയിൽ കുട്ടികളടക്കം നാലുപേർക്ക് കടിയേറ്റു

text_fields
bookmark_border
dog bite
cancel

ജനജീവിതം ദുസ്സഹമാക്കി തെരുവുനായുടെ ആക്രമണം തുടരുന്നു. ഏറ്റവുമൊടുവിൽ കാട്ടാക്കടയിൽ നാല് പേർക്ക് തെരുവുനായുടെ കടിയേറ്റു.

ആമച്ചൽ, പ്ലാവൂർ എന്നിവിടങ്ങളിലാണ് തെരുവുനായുടെ ആക്രമണമുണ്ടായത്. കടിയേറ്റവരിൽ രണ്ടു കുട്ടികളും ഉൾപ്പെടും.

തെരുവുനായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചത് കാരണം സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ജനജീവിതം ദുസ്സഹമായിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ തെരുവുനായുടെ കടിയേറ്റ പെൺകുട്ടി മരിച്ചിരുന്നു.

തെരുവുനായ് ഭീഷണി ഉള്ളതിനാൽ കുട്ടികളും വയോധികരും പുറത്തിറങ്ങാൻ തന്നെ ഭയക്കുന്ന സ്ഥിതിയാണ്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ ശേഷം കുത്തിവെപ്പെടുത്തിട്ടും മരിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിക്കുന്നതും ഭീതിയേറ്റാൻ കാരണമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dograbies
News Summary - Four people were bitten by stray dogs
Next Story