ഇടതുപക്ഷത്തിന് കിട്ടിയ അഞ്ചിൽ നാല് സീറ്റിലും രാഹുലിൻെറ വിയർപ്പുണ്ട് -ബൽറാം
text_fieldsകോഴിക്കോട്: ഇന്ത്യയിൽ ഇടതുപക്ഷത്തിന് ആകെക്കിട്ടിയ അഞ്ച് സീറ്റുകളിൽ നാലിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാ ന്ധിയുടെ കൂടി വിയർപ്പുണ്ടായിരുന്നുവെന്ന് തൃത്താല എം.എൽ.എ വി.ടി ബൽറാം. ഇക്കാര്യം മറന്നുകൊണ്ടാണ് അവർ അമേത്തിയി ലെ രാഹുൽ ഗാന്ധിയുടെ തോൽവിയിൽ അർമ്മാദിക്കുന്നതെന്നും ബൽറാം ആരോപിച്ചു. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ബൽറാ ം ഇടതുപക്ഷത്തിനെതിരെ രംഗത്ത് വന്നത്.
ബി.ജെ.പി കാര്യമായ ശക്തിയല്ലാത്ത കേരളത്തിൽ സിപിഎമ്മിനെ തോൽപ്പിക്കാ ൻ വേണ്ടിത്തന്നെയാണ് യുഡിഎഫിന്റെ 20 സ്ഥാനാർഥികളും മത്സരിച്ചതെന്നും അതിനാൽ സി.പി.എമ്മിൻെറ പരാജയത്തിൽ യു.ഡി.എഫുകാ ർ സന്തോഷിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം;
കേരളത്തിലെ സി.പി.എമ്മിൻെറ പരാജയത്തിൽ യുഡിഎഫുകാർ സന്തോഷിക്കുന്നത് സ്വാഭാവികമാണ്. കാരണം, ബി.ജെ.പി കാര്യമായ ശക്തിയല്ലാത്ത കേരളത്തിൽ സി.പി.എമ്മിനെ തോൽപ്പിക്കാൻ വേണ്ടിത്തന്നെയാണ് യുഡിഎഫിൻെറ 20 സ്ഥാനാർഥികളും മത്സരിച്ചത്. മോദി സർക്കാരിനെതിരെ എന്നത് പോലെ പിണറായി വിജയൻ സർക്കാരിനെതിരെയും ശക്തമായ എതിർപ്പാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ഉയർത്തിയത്.
സ്വന്തം അധ്വാനത്തിന് റിസൾട്ടുണ്ടാവുമ്പോൾ ഏവർക്കും സംതൃപ്തിയും സന്തോഷവും ഉണ്ടാകും. എന്നിട്ട് പോലും സി.പി.എമ്മിൻെറ സമ്പൂർണ്ണ തകർച്ചയെ അതിരുവിട്ട് ആഘോഷിക്കാൻ യു.ഡി.എഫുകാരായ പലരും കടന്നുവരുന്നില്ല എന്നതാണ് ഇത്തവണ പൊതുവിൽ കാണുന്നത്. തോറ്റിട്ടും നിർത്താത്ത ന്യായീകരണ രോദനങ്ങൾക്കും മതന്യൂനപക്ഷങ്ങളോടുള്ള ആക്ഷേപങ്ങൾക്കുമൊക്കെയുള്ള മറുപടി നേരിട്ടും ട്രോളായും ചിലരൊക്കെ പറയുന്നു എന്നേയുള്ളൂ. പലരുടേയും വിടുവായത്തങ്ങൾക്ക് 23ന് ശേഷം മറുപടി നൽകാമെന്ന് കരുതി മാറ്റിവച്ചിരുന്ന എനിക്ക് പോലും ഇപ്പോൾ അതിനൊരു മൂഡ് തോന്നുന്നില്ല, കാരണം അത്രത്തോളം ദയനീയമാണ് അവരുടെ തോൽവി.
എന്നാൽ പകരമായി സി.പി.എം ആഹ്ലാദിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസിൻെറ തോൽവിയിലാണ്, അതായത് അവിടങ്ങളിലെ ബി.ജെ.പിയുടെ വിജയത്തിലാണ്. രാഹുൽ ഗാന്ധിയുടെ അമേത്തിയിലെ തോൽവിയാണ് ഇവർ ഏറെ ആഘോഷമാക്കുന്നത്. പോരാളി ഷാജി നിലവാരത്തിലുള്ള സൈബർ സഖാക്കൾ മാത്രമല്ല, എം.എം മണിയും കെ.ടി ജലീലുമടക്കമുള്ള സിപിഎമ്മിൻെറ മന്ത്രിമാർ വരെ ഈ ആഘോഷക്കമ്മിറ്റിക്ക് നേതൃത്വം നൽകുകയാണെന്ന് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. ഇന്ത്യയിൽ ഇടതുപക്ഷത്തിന് ആകെക്കിട്ടിയ അഞ്ച് സീറ്റുകളിൽ നാലിലും ഇതേ രാഹുൽ ഗാന്ധിയുടെ കൂടി വിയർപ്പുണ്ടായിരുന്നു എന്നത് മറന്നുകൊണ്ടാണ് ഇവരൊക്കെ അർമ്മാദിക്കുന്നത്.
ആയിക്കോളൂ, ഇനിയും എത്രയാന്ന് െവച്ചാൽ ആയിക്കോളൂ. കേരളത്തിലെ ജനങ്ങൾക്ക് നിങ്ങളെയൊക്കെ കൂടുതൽ തിരിച്ചറിയാൻ അത് ഉപകരിക്കും. ആൾ ദ ബെസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.