അരൂർ ഉൾപ്പെടെ നാല് സീറ്റ് ചോദിക്കും –ജെ.എസ്.എസ്
text_fieldsആലപ്പുഴ: അരൂർ ഉൾപ്പെടെ നാല് സീറ്റ് ഇടതുമുന്നണിയോട് ആവശ്യപ്പെടുമെന്ന് ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി ആർ. പൊന്നപ്പൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജെ.എസ്.എസ് ഇടതുപക്ഷത്തിെൻറ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ടാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ശനിയാഴ്ച തുടങ്ങും. രാവിലെ 11.15ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് രാജൻ ബാബു ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി കെ.ആർ. ഗൗരിയമ്മ മുഖ്യസന്ദേശം നൽകും. സമ്മേളനം ഞായറാഴ്ച സമാപിക്കും. ജില്ല സെക്രട്ടറി രാജു, സംസ്ഥാന സെൻറർ ആംഗം പി.ആർ. പവിത്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.