കെ.എസ്.ആർ.ടി.സിയിൽ നാലുപേർക്ക് സസ്പെൻഷൻ, ഒരാളെ നീക്കി
text_fieldsതിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതടക്കം സ്ഥാപനത്തിെൻറ അച്ചടക്കത്തിന് നിരക്കാത്ത പ്രവൃത്തികളുടെ പേരിൽ നാല് ജീവനക്കാരെ കെ.എസ്.ആർ.ടി.സി സി.എം.ഡി ടോമിൻ ജ െ. തച്ചങ്കരി സസ്പെൻഡ് ചെയ്തു. ഒരാളെ പുറത്താക്കി. ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചതിന ് മാവേലിക്കര ഡിപ്പോയിലെ താൽക്കാലിക കണ്ടക്ടർ ബിജുകുമാറിനെയാണ് സർവിസിൽനിന്ന് നീക്കം ചെയ്തത്.
ബംഗളൂരു-എറണാകുളം സൂപ്പർ എക്സ്പ്രസിൽ മദ്യം കടത്തിയത് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം യൂനിറ്റിലെ സെക്കൻഡ് ഗ്രേഡ് ഡ്രൈവർ പി.ആർ. ഉണ്ണിയെയും അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നതിന് സേവനങ്ങളിൽനിന്ന് നീക്കം ചെയ്ത മൂന്ന് കണ്ടക്ടർമാരെ യൂനിറ്റിൽ പുനഃപ്രവേശിപ്പിച്ച ജില്ല ട്രാൻസ്പോർട്ട് ഒാഫിസർ വി.എസ്. തിലകിനെയും സസ്പെൻഡ് ചെയ്തു.
കൊട്ടാരക്കര-പമ്പ സർവിസിൽ 20 യാത്രക്കാർ മാത്രമുണ്ടായിരുന്ന ബസിൽ ഇ.ടി.എം സൗകര്യമുണ്ടായിട്ടും രണ്ട് യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ സൗജന്യയാത്ര അനുവദിച്ച ചാലക്കുടി ഡിപ്പോയിലെ കണ്ടക്ടർ അജയഘോഷിനെതിരെയും നടപടിയുണ്ട്. ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് വടകര ഒാപറേറ്റിങ് സെൻററിലെ കണ്ടക്ടർ ജ്യോതിപ്രകാശിനെയും സസ്പെൻഡ് ചെയ്തതായി മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.