കാലവർഷം; ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് സംഘം കേരളത്തിലേക്ക്
text_fieldsതിരുവനന്തപുരം: ജൂൺ ഒന്നുമുതൽ കാലവർഷത്തിന് തുടക്കമാകുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻ.ഡി.ആർ.എഫ്) നാല് സംഘം അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാലവർഷമെത്തുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനയെ മുൻകൂട്ടി വിന്യസിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
എൻ.ഡി.ആർ.എഫിന്‍റെ ഒരു സംഘത്തിൽ 48 പേരാണുണ്ടാവുക. വയനാട്, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലാണ് ആദ്യ സംഘം എത്തുക. എൻ.ഡി.ആർ.എഫിന്‍റെ ഒരു സംഘം നിലവിൽ തൃശൂരിലുണ്ട്.
കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്ക യോഗത്തിന്‍റെ തീരുമാനം അനുസരിച്ച് കേരളത്തില്‍ ഈ വര്‍ഷം ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 ടീമിനെ മുന്‍കൂട്ടി നിയോഗിക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മൊത്തം 28 ടീം സന്നദ്ധമായി നില്‍ക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.
ജൂണ്‍ ഒന്നാംതീയതി കാലവര്‍ഷം കേരള തീരത്തെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അറബിക്കടലിൽ രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ രൂപമെടുക്കുന്നുണ്ട്. ഇതിലൊന്ന് കേരളത്തിനും ലക്ഷദ്വീപിനും ഇടയിലാവും.
വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് പരക്കെ മഴകിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലേർട്ട് നിലനിൽക്കുന്നത്.
മേയ് 31ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ജൂൺ ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ജൂൺ രണ്ടിന് കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ജൂൺ മൂന്നിന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും റെഡ് അലേർട്ട് ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.