നാല് ട്രെയിനുകൾ ആലപ്പുഴ വഴി
text_fieldsതിരുവനന്തപുരം: ഏറ്റുമാനൂർ -കോട്ടയം സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഏതാനും ട്രെയിനുകൾ ബുധനാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടും. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി (17230), മംഗളൂരു-നാഗർകോവിൽ പരശുറാം (16649), കന്യാകുമാരി-പുണെ ജങ്ഷൻ പ്രതിദിന എക്സ്പ്രസ് (16382), തിരുവനന്തപുരം -ന്യൂഡൽഹി കേരള (12625) എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചുവിടുക.
എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ ഈ ട്രെയിനുകൾക്ക് അധിക സ്റ്റോപ്പും അനുവദിച്ചു.
മൂന്നു ട്രെയിനുകൾക്ക് നിയന്ത്രണം
തിരുവനന്തപുരം: സേലം-ജോലാർപേട്ട സെക്ഷനിൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ ഏപ്രിൽ 23, 30 തീയതികളിൽ മൂന്ന് ട്രെയിനുകൾക്ക് നിയന്ത്രണം.
രാവിലെ ആറിന് ആലപ്പുഴയിൽനിന്ന് തുടങ്ങേണ്ട ആലപ്പുഴ-ധൻബാദ് പ്രതിദിന എക്സ്പ്രസ് (13352) ഈ രണ്ട് ദിവസങ്ങളിലും മൂന്ന് മണിക്കൂർ വൈകി രാവിലെ ഒമ്പതിനേ യാത്ര തുടങ്ങൂ.
രാവിലെ ഒമ്പതിനുള്ള എറണാകുളം-ബംഗളൂരു ഇന്‍റർസിറ്റിയും (12678) യാത്ര തുടങ്ങാൻ മൂന്ന് മണിക്കൂർ വൈകും. കൊച്ചുവേളി-ഇൻഡോർ അഹല്യനഗരി പ്രതിവാര ട്രെയിനും യാത്രാമധ്യേ 20 മിനിറ്റ് വൈകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.