Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറിടിച്ച്...

കാറിടിച്ച് കെ.എസ്.ആർ.ടി.സി ബസിന്റെ നാല് ടയറുകൾ തെറിച്ചുപോയി

text_fields
bookmark_border
കാറിടിച്ച് കെ.എസ്.ആർ.ടി.സി ബസിന്റെ നാല് ടയറുകൾ തെറിച്ചുപോയി
cancel

കൊട്ടാരക്കര: കൊട്ടാരക്കര-പുനലൂർ ദേശീയപാതയിൽ കോട്ടപ്പുറം ഭാഗത്ത് അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു കയറി കെ.എസ്.ആർ.ടി.സി ബസിന്റെ പിൻചക്രങ്ങൾ ആക്സിൽ ഉൾപ്പെടെ ഒടിഞ്ഞു തെറിച്ചുപോയി. ഇന്ന് പുലർച്ച ഏഴോടെയായിരുന്നു അപകടം.

ഇളമ്പൽ ഭാഗത്തുനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക്‌ വന്ന സ്കോർപിയോ കാർ പുനലൂരിലേക്കുപോയ ബസിന്റെ പിൻചക്രത്തിന്റെ ഭാഗത്തേക്ക്‌ ഇടിച്ച ശേഷം മറുഭാഗത്തേക്കു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസി​​ന്റെ പിൻടയറുകൾ ഊരിപ്പോയി. പിറകുവശം റോഡിൽ ഇരുന്നാണ് ബസ്​ നിന്നത്​. ബസിൽ യാത്രക്കാർ കുറവായിരുന്നു.


കാർ ഡ്രൈവർ ഇളമ്പൽ സ്വദേശി ഹബേൽ നിസ്സാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കാറിന്റെ എയർ ബാഗ് പ്രവർത്തിച്ചതിനാലാണ് വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ്​ പ്രാഥമിക നിഗമനം. കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്

കൊട്ടാരക്കര ദേശീയ പാതയിൽ കോട്ടപ്പുറത്ത്​ കാർ കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുകയറി ബസിന്റെ പിൻഭാഗത്തെ ടയറുകൾ ആക്സിൽ ഉൾപ്പെടെ തെറിച്ചുപോയനിലയിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accidentaccidentKSRTC Bus
News Summary - Four wheels of KSRTC bus detach after car hits
Next Story