അഷ്റഫിെൻറ ധീരതയിൽ കിണറ്റിൽനിന്ന് രക്ഷപ്പെട്ടത് നാലു വയസ്സുകാരൻ
text_fieldsതിരുവമ്പാടി: സമയംപാഴാക്കാതെ കിണറ്റിലിറങ്ങിയ അഷ്റഫിെൻറ ധീരതയിൽ നാലു വയസ്സുകാരന് പുതുജീവൻ. 17 മീറ്റർ താഴ്ചയുള്ള കിണറ്റിൽ അബദ്ധത്തിൽ വീണ കല്ലുരുട്ടി വളപ്പൻതൊടുക സാജിദിെൻറ മകൻ മുഹമ്മദ് റസലിനാണ് സാമൂഹികപ്രവർത്തകനായ ഇരുമ്പടകണ്ടി അഷ്റഫ് രക്ഷകനായത്.
നിസ്സാര പരിക്കോടെ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലുരുട്ടി തറോലിലെ അയൽവീട്ടിലെ കിണറ്റിലാണ് മുഹമ്മദ് റസൽ കളിക്കിടെ വീണത്. കിണറ്റിൽ നാലു മീറ്ററോളം ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയ റസലിന് കിണറ്റിലെ മോട്ടോറിൽ പിടി കിട്ടിയതാണ് രക്ഷയായത്. വാട്സ്ആപ് ഗ്രൂപ്പിലൂടെയാണ് കുട്ടി കിണറ്റിൽ വീണ വിവരം പ്രദേശവാസിയായ അഷ്റഫ് അറിഞ്ഞത്.
ഉടനെ സ്ഥലത്തെത്തിയ അദ്ദേഹം കയറിൽ തൂങ്ങി കിണറ്റിലിറങ്ങുകയായിരുന്നു. കിണറ്റിനടിയിലെത്തിയപ്പോൾ അഷ്റഫിന് ശ്വാസതടസ്സം അനുഭവപ്പെട്ടത് ആശങ്കയായിരുന്നുവെങ്കിലും കസേരയിറക്കി കുട്ടിയെ രക്ഷപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.