നാലുവർഷ ബിരുദ പാഠപുസ്തകം: പ്രസിദ്ധീകരണത്തിൽ വീഴ്ചയെന്ന് ആരോപണം
text_fieldsതേഞ്ഞിപ്പലം: നാലു വർഷ ബിരുദ ഒന്നാം സെമസ്റ്റർ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സർവകലാശാല പ്രസിദ്ധീകരണ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി ആരോപണം.
പാഠപുസ്തകം അച്ചടിച്ച് വിതരണം ചെയ്യുന്നതിൽ നേരിട്ട കാലതാമസത്തിന്റെ പൂർണ ഉത്തരവാദിത്തം പബ്ലിക്കേഷൻ ഓഫിസർക്കാണെന്നും സർവകലാശാലക്ക് പ്രിൻറിങ് പ്രസുണ്ടായിരിക്കെ അച്ചടിജോലികൾ ബാഹ്യ ഏജൻസികളെ ഏൽപ്പിച്ചത് പബ്ലിക്കേഷൻ ഓഫിസറുടെ ഇടപെടൽ മൂലമാണെന്നും സിൻഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് ആരോപിച്ചു.
വലിയ സാമ്പത്തിക നഷ്ടമാണ് സർവകലാശാലക്കുണ്ടായത്. നാലുവർഷ ബിരുദ പദ്ധതി പ്രകാരമുള്ള രണ്ടാം സെമസ്റ്റർ ക്ലാസുകൾ ഡിസംബറിൽ ആരംഭിക്കാനിരിക്കെ പാഠപുസ്തക അച്ചടി സർവകലാശാല പ്രസിനെ ഏൽപ്പിക്കണമെന്നും റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.