നാലാം ലോക കേരളസഭ: താമസത്തിന് ചെലവ് 35.57 ലക്ഷം, ഡോക്യുമെന്റേഷന് 1.42 ലക്ഷം
text_fieldsകൊച്ചി: ജൂണിൽ തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭക്കായി ചെലവഴിച്ചത് 37 ലക്ഷം രൂപ. 14, 15 തീയതികളിലായിരുന്നു നാലാം ലോക കേരളസഭ നടന്നത്. 1.42 ലക്ഷം രൂപ ഡോക്യുമെന്റേഷൻ ജോലികൾക്കാണ് ചെലവഴിച്ചത്. ബാക്കിയുള്ള 35.57 ലക്ഷം രൂപ ഇവിടെയെത്തിയവരുടെ താമസത്തിനാണ് ചെലവഴിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇതുകൂടാതെ 1.77 ലക്ഷം രൂപ ലോക കേരളസഭ മെംബർമാരുടെ പോർട്ടൽ രൂപകൽപന ചെയ്യാനും ചെലവായി.
കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലോക കേരളസഭ സെക്രട്ടേറിയറ്റിൽനിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
145 മെംബർമാരും 208 ക്ഷണിതാക്കളും അടക്കം 353 പേരാണ് രണ്ടുദിവസത്തെ നാലാം ലോക കേരളസഭയിൽ പങ്കെടുത്തത്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള ശിപാർശകളൊന്നും നാലാം ലോക കേരളസഭയിൽ ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.