Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാ. ജോർജ്​ ചെറിയാൻ...

ഫാ. ജോർജ്​ ചെറിയാൻ (രവി അച്ചൻ) നിര്യാതനായി

text_fields
bookmark_border
ഫാ. ജോർജ്​ ചെറിയാൻ (രവി അച്ചൻ) നിര്യാതനായി
cancel
പത്തനംതിട്ട: ഒാർത്തഡോക്​സ്​ സഭ കൊല്ലം ഭദ്രാസനത്തിലെ മുതിർന്ന വൈദികനും ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമാംഗവ ുമായ ഡോ. ജോർജ്​ ചെറിയാൻ (രവി അച്ചൻ-65 )നിര്യാതനായി. പ്രമാദമായ ജോളി വധക്കേസിൽ ഹൈകോടതി കുറ്റവിമുക്​തനാക്കിയ വൈദി കനാണ്.​ പരുമല സ​െൻറ്​ ഗ്രിഗോറിയോസ്​ മിഷൻ ആശുപത്രിയിൽ വ്യാഴാഴ്​ച വൈകീട്ട് 6.15നാണ് മരണം. കഴിഞ്ഞ 11 മുതൽ ഇവിടെ ഹൃദ യ സംബന്​ധമായ അസുഖത്തിന്​ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ​. സംസ്കാരം ശനിയാഴ്ച.

ഏറെ കോളിളക്കം സൃഷ്​ടിച്ച ജോളി വധക്കേസിൽ കോട്ടയം ജില്ല കോടതി ജീവപര്യന്ത്യം തടവിന്​ ശിക്ഷിച്ച രവി അച്ചനെയും കൂട്ടുപ്രതികളെയും പിന്നീട്​ ഹൈകോടതി വിട്ടയക്കുകയായിരുന്നു. 1984 ഏപ്രിൽ 23നാണ്​ നാട്ടകം ഗവൺമ​െൻറ്​ കോളജിലെ ഒന്നാം വർഷം ബിരുദ വിദ്യാർഥിയായ ജോളി മാത്യു​ എന്ന പതിനെട്ടുകാരി ബഥനി ആശ്രമത്തിൽ കൊലചെയ്യപ്പെട്ടത്​. മാനഭംഗം ചെയ്യാനുള്ള ശ്രമം ചെറുത്തപ്പോൾ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്​.

മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. അന്ന്​ കുറിച്ചി ഹോമിയോ കോളജിലെ വിദ്യാർഥിയായിരുന്ന രവി അച്ചൻ ബഥനി ആ​ശ്രമത്തിലാണ്​ താമസിച്ചിരുന്നത്​. രവി അച്ചൻ ഓർത്തഡോക്​സ്​ സഭാംഗവും മരിച്ച ജോളി യാക്കോബായ ക്​നാനായ സമുദായ അംഗവും ആയിരുന്നതും കേസ്​ വലിയ വിവാദങ്ങൾക്ക്​ വഴിവെക്കാൻ ഇടയാക്കി. അച്ചനെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട്​​ ക്​നാനായ സഭക്കാരും അറസ്​റ്റിലായപ്പോൾ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട്​ ഒാർത്തഡോക്​സ്​ സഭക്കാരും തെരുവിലിറങ്ങി. ബഥനി ആശ്രമത്തിലെ രവി അച്ച​​െൻറ മുറിയിൽ നിന്ന്​ തെളിവുകൾ ലഭിച്ചതോടെ വൈദികനെ അറസ്​റ്റ്​ ചെയ്യാൻ അനുമതി ലഭിച്ചു. മേസ്​തിരിയായ കൃഷ്​ണൻകുട്ടി, കാളവണ്ടിക്കാരനായ കുഞ്ഞുകുഞ്ഞ്​ എന്നിവർ മൃതദേഹം കിണറ്റിൽ താഴ്​ത്താൻ സഹായിച്ചെന്നും കണ്ടെത്തിയതോടെ ഇവരും പിടിയിലായി. രവി അച്ചന്​ ജീവപര്യന്തവും കൂട്ടുപ്രതികൾക്ക്​ ഏഴ്​ വർഷം വീതം തടവുമാണ്​ കോട്ടയം ജില്ലാ കോടതി വിധിച്ചത്​. പ്രതിഭാഗം അപ്പീൽ പോയതോടെ ഹൈകോടതി ഇവരെ വെറുതേ വിട്ടു. കേസ്​ അന്വേഷണത്തി​​െൻറ വഴികൾ അന്നത്തെ അന്വേഷണ ഉദ്യോഗസ്​ഥൻ സിബി മാത്യൂസി​​െൻറ ‘നിർഭയം’ എന്ന ഒാർമക്കുറിപ്പിൽ വിവരിക്കുന്നുണ്ട്​. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fr. George Cherian
News Summary - Fr. George Cherian obit-kerala news
Next Story