വൈദികന്‍െറ പീഡനം: ശിശുഭവനും പ്രതിക്കൂട്ടില്‍
text_fieldsമാനന്തവാടി: കൊട്ടിയൂര്‍ നീണ്ടുനോക്കി ഇടവക വികാരിയായിരുന്ന റോബിന്‍ വടക്കഞ്ചേരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുട്ടിയെ പാര്‍പ്പിച്ച വൈത്തിരിയിലെ ഹോളി ഇന്‍ഫന്‍റ് മേരീസ് കോണ്‍വെന്‍റ് ശിശുഭവനെതിരെയും പൊലീസ് അന്വേഷണം.
കുട്ടികളെ ദത്തെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്‍െറ അംഗീകാരമുള്ള സ്ഥാപനത്തില്‍ ഒരാഴ്ചപോലും പ്രായമില്ലാത്ത ചോരക്കുഞ്ഞിനെ ലഭിച്ചിട്ടും പൊലീസിനെയോ ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയോ അറിയിക്കാത്തതാണ് സംഭവത്തിന്‍െറ ഗൂഢാലോചനയില്‍ സ്ഥാപനത്തിന്‍െറ പങ്കിനെക്കുറിച്ച് അന്വേഷണ വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതു പ്രകാരം കഴിഞ്ഞ ദിവസം പൊലീസ് സ്ഥാപനമേധാവികളില്‍നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വരും ദിവസങ്ങളില്‍ കേസ് അന്വേഷിക്കുന്ന പേരാവൂര്‍ സി.ഐ സുനിലും സംഘവും വീണ്ടും വിശദമായ തെളിവെടുപ്പ് നടത്തുമെന്നാണ് പൊലീസ് കേന്ദ്രങ്ങളില്‍നിന്നുമുള്ള സൂചന.
ഫെബ്രുവരി ഏഴിനാണ് കൊട്ടിയൂരുകാരിയായ പ്രായപൂര്‍ത്തിയാകാത്ത പ്ളസ്ടു വിദ്യാര്‍ഥിനി കന്യാസ്ര്തീകള്‍ നടത്തുന്ന കൂത്തുപറമ്പിലെ ആശുപത്രിയില്‍ പ്രസവിച്ചത്. അഞ്ചാം ദിവസം ചോരക്കുഞ്ഞിനെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവും അമ്മൂമ്മയും ചേര്‍ന്ന് വൈത്തിരിയിലെ സ്ഥാപനത്തിലത്തെിച്ചതായാണ് വിവരം. എന്നാല്‍, 20ന് ആണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ കുട്ടിയത്തെിയ വിവരം അറിയിക്കുന്നത്. സി.ഡബ്ള്യു.സിയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയോ കണ്ണൂര്‍ ജില്ല സി.ഡബ്ള്യു.സിയെ അറിയിക്കുകയോ, പൊലീസില്‍ അറിയിക്കുകയോ ചെയ്യാതെ കുട്ടിയെ ഏറ്റെടുത്തത് അംഗീകരിക്കുകയായിരുന്നു.
ഫെബ്രുവരി 27 ന് അര്‍ധരാത്രിയാണ് പേരാവൂരില്‍ നിന്നും പൊലീസത്തെി രാത്രിയില്‍ തന്നെ കുഞ്ഞിനെ ഏറ്റെടുത്ത് തുടര്‍ പരിചരണം തളിപ്പറമ്പിലെ കേന്ദ്രത്തിലേല്‍പിച്ചത്. കണ്ണൂര്‍ ജില്ലയില്‍ത്തന്നെ ദത്തെടുക്കുന്നതിന് അംഗീകാരമുള്ള രണ്ടു കേന്ദ്രങ്ങളുണ്ടെന്നിരിക്കെ വയനാട്ടിലത്തെിക്കാനുള്ള കാരണവും വൈത്തിരിയിലെ സ്ഥാപനം സംഭവം പൊലീല്‍നിന്നും സി.ഡബ്ള്യു.സിയില്‍ നിന്നും മറച്ചുവെച്ചതും പൊലീസിന് സംശയം ജനിപ്പിച്ചിട്ടുണ്ട്.
ഇതിനാലാണ് കുഞ്ഞിന്‍െറ സുരക്ഷയില്‍ സന്ദേഹം പ്രകടിപ്പിച്ച് കുഞ്ഞിനെ അര്‍ധരാത്രിയില്‍ തളിപ്പറമ്പിലേക്ക് മാറ്റിയത്. വൈത്തിരിയിലെ സ്ഥാപനത്തില്‍ കുഞ്ഞിനെ ഏല്‍പിച്ചപ്പോള്‍ ഒരാഴ്ചക്കകം തിരികെ കൊണ്ടുപോകാമെന്ന് ഉറപ്പുനല്‍കിയതായാണ് വിവരം. എന്നാല്‍, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി ധാരണയിലത്തെിയതിനെ തുടര്‍ന്ന് കുഞ്ഞിനെ അവിടെ തന്നെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവത്രെ. ഏതായാലും സംഭവത്തിലെ ഗൂഢാലോചനയില്‍ പങ്കുള്ളവരെ മുഴുവന്‍ പുറത്തുകൊണ്ടുവരാന്‍ പൊലീസിന് കഴിഞ്ഞാല്‍ മാത്രമേ ആരോപണ സ്ഥാനത്തുള്ള സ്ഥാപനത്തിന്‍െറ പങ്കിനെക്കുറിച്ച് വ്യക്തത കൈവരുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.