ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത നടപടി മനുഷ്യാവകാശ ലംഘനം -കെ. സി. ജോസഫ്
text_fieldsകോട്ടയം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കെ.സി ജോസഫ് എം.എൽ.എ. നരേന്ദ്രമോദിയുടെ ഭരണത്തിൽ നിരന്തരമായി നടക്കുന്ന പൗരാവകാശ നിഷേധത്തിെൻറയും മനുഷ്യാവകാശ ലംഘനത്തിെൻറയും അവസാനത്തെ ഉദാഹരണമാണ് 83 വയസുള്ള ഫാ. സ്റ്റാൻ സ്വാമിയെ കോറെഗാവ് കേസിൽപെടുത്തി അറസ്റ്റ് ചെയ്ത സംഭവമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെയായി ഝാർഖണ്ഡിലെ ആദിവാസി ജനതയുടെ ഉന്നതിക്കും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന ഫാ.സ്റ്റാൻസ്വാമിക്ക് മാവോയിസ്റ്റുകളുമായും തീവ്ര ഇടതുപക്ഷ ശക്തികളുമായും യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടും ഗൂഢാലോചന കേസിൽ പെടുത്തിയ ബി.ജെ.പി ഗവൺമെൻറിെൻറ നടപടിയെ കെ.സി. ജോസഫ് അപലപിച്ചു.
നഗ്നമായ നീതി നിഷേധമാണിത്. സൗമ്യനും നിസ്വാർത്ഥനുമായ പൊതുപ്രവർത്തകനായിട്ടാണ് ഫാ. സ്റ്റാൻസ്വാമി അറിയപ്പെടുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ള വയോധികനായ വൈദികനെ എൻ.ഐ.എയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയും മുംബൈയിലേക്ക് കൊണ്ടുപോകുകയും ചെയ്ത നടപടി വളരെയേറെ സംശയകരമാണ്. നഗ്നമായ പൗരാവകാശലംഘനമായ ഈ നടപടി ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും എത്രയും വേഗം ഫാ. സ്റ്റാൻ സ്വാമിയെ മോചിപ്പിക്കാൻ നടപടി ഉണ്ടാകണമെന്നും കെ.സി. ജോസഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.