ഫാ. സ്റ്റാൻ സ്വാമിയുടെ മരണം: മനുഷ്യാവകാശ പ്രവർത്തകരോടുള്ള നിഷ്ഠൂര നടപടികൾ അപലപനീയം -ബിഷപ് ഡോ. അലക്സ് വടക്കുംതല
text_fieldsകണ്ണൂർ: ആദിവാസികളുടെ വിമോചനത്തിനും ക്ഷേമത്തിനുമായി ജീവിതം സമർപ്പിച്ച ഫാ. സ്റ്റാൻ ലൂർദ് സ്വാമിയുടെ നിര്യാണ വാർത്ത ഹൃദയ നൊമ്പരത്തോടു കൂടെയാണ് ശ്രവിച്ചതെന്ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. മനുഷ്യാവകാശ പ്രവർത്തകരോടുള്ള നിഷഠൂര നടപടികളെ അപലപിക്കുന്നു. നന്മയും നീതിയുമുള്ള സമൂഹത്തിനേ വളർച്ചയും പുരോഗതിയുമുള്ളൂവെന്നും ബിഷപ് കൂട്ടിച്ചേർത്തു.
'2008 മുതൽ 2011 വരെ റാഞ്ചിയിൽ പ്രവർത്തിക്കുന്ന കാലം മുതൽ സ്റ്റാൻ സ്വാമിയെ വ്യക്തിപരമായി അടുത്ത് അറിയാമായിരുന്നു. ജനനന്മ മാത്രം കാംഷിച്ച് സർവസംഗപരിത്യാഗിയായി ജീവിച്ച ജെസ്യൂട്ട് വൈദികനായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം റാഞ്ചിയിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിലായ ആ എൺപത്തിനാലുകാരൻ ഇത്രയും നാൾ നീതിക്കായി കാത്തിരുന്നു. ഇന്ന് നീതിക്കായി നിത്യതയിലേക്കു യാത്രയായി'' -ബിഷപ് അലക്സ് വടക്കുംതല അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.