മന്ത്രിമാർക്കെതിരായ ഫാ. തിയോഡോഷ്യസിന്റെ വർഗീയ അധിക്ഷേപം: അന്വേഷിക്കാൻ നിർദേശമെന്ന്
text_fieldsകോഴിക്കോട്: മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർക്കെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ വർഗീയ അധിക്ഷേപങ്ങളെ കുറിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പിയുടെ ആസ്ഥാനത്തുനിന്ന് അറിയിച്ചതായി ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
ഡിക്രൂസിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് നടപടി. ഉത്തരേന്ത്യയിലേതുപോലെ പരമത വിദ്വേഷം വിതക്കാനും സാമുദായിക ചേരിതിരിവുണ്ടാക്കി കലാപന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ഇത്തരം ആസൂത്രിത നീക്കത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
'ഫാ. തിയോഡോഷ്യസിനെതിരെ നടപടിയെടുക്കണം'
കോഴിക്കോട്: മന്ത്രി വി. അബ്ദുറഹിമാന്റെ പേരിൽതന്നെ ഒരു തീവ്രവാദിയുണ്ടെന്ന വിഴിഞ്ഞം സമരസമിതി നേതാവ് ഫാ. തിയോഡോഷ്യസിന്റെ പരാമർശം അത്യന്തം പ്രതിലോമകരവും നികൃഷ്ടവുമാണെന്ന് ഐ.എൻ.എൽ (വഹാബ് വിഭാഗം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. അങ്ങേയറ്റം അപകടകരമായ ഇത്തരം നിലപാടുകൾക്കെതിരെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഫാ. തിയോഡോഷ്യസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് കെ.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.