വിഡിയോ അസൂത്രിതം; പുറത്തുവിട്ടത് മോചനദ്രവ്യം ലക്ഷ്യമിട്ട് -ഫാ.ടോം ഉഴുന്നാലിൽ
text_fieldsവത്തിക്കാൻ സിറ്റി: തടവറയിൽനിന്നുള്ള തെൻറ വിഡിയോകൾ തട്ടിക്കൊണ്ടുപോയവർ പണം ലക്ഷ്യമിട്ട് ആസൂത്രിതമായി തയാറാക്കിയതാണെന്ന് ഫാ.ടോം ഉഴുന്നാലിൽ. പണത്തിനായി വിഡിയോ നിർമിക്കുകയാണെന്ന് അവർ പറഞ്ഞിരുന്നു. അനുസരിക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല. കുറെ ശബ്ദമുണ്ടാക്കി അടിക്കുന്നതുപോലെയും െതാഴിക്കുന്നതുപോെലയും അവർ അഭിനയിച്ചു. പക്ഷേ, ഉപദ്രവിച്ചിരുന്നില്ല. വിഡിയോ ദൃശ്യങ്ങൾ വഴി തങ്ങൾക്ക് മോചനദ്രവ്യം ലഭിക്കുമെന്നാണ് അവർ കരുതിയത്. ഭീകരരുടെ പിടിയിൽനിന്ന് മോചിതനായി റോമിലെ സലേഷ്യൻ ജനറലേറ്റിൽ വിശ്രമിക്കുന്ന ഫാ. ഉഴുന്നാലിൽ സലേഷ്യൻ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് തടവുകാല അനുഭവങ്ങൾ പങ്കിട്ടത്.
‘തടവിൽ പ്രാർഥിക്കാനല്ലാതെ മറ്റ് എന്തുെചയ്യണമെന്ന് അറിയില്ലായിരുന്നു. ആദ്യദിവസങ്ങളിൽ കൈകളും കാലുകളും ബന്ധിച്ചിരുന്നു. പിന്നീട് ഇത് ഉണ്ടായില്ല. നിലത്ത് കിടന്നായിരുന്നു ഉറക്കം. എന്നെ തടവിലാക്കിയ സ്ഥലെത്തക്കുറിച്ചോ പുറത്ത് നടക്കുന്ന കാര്യങ്ങളെപ്പറ്റിയോ അറിഞ്ഞിരുന്നില്ല. തടവിലാക്കിയവർ മോശമായി പെരുമാറുകയോ പീഡിപ്പിക്കുകയോ െചയ്തില്ല. മൂന്നുനേരവും ഭക്ഷണവും ലഭിച്ചിരുന്നു. ഒരിക്കൽ തന്നെക്കുറിച്ചും കുടുംബെത്തക്കുറിച്ചും സന്ദർശിച്ച സ്ഥലങ്ങെളക്കുറിച്ചും അറിയാവുന്ന വ്യക്തികളെക്കുറിച്ചും വിശദമായി േചാദിച്ചറിഞ്ഞു.
ഏദനിലെ സംഭവങ്ങൾ ക്രൂരമായിരുന്നു. ചാപ്പലിൽ പ്രാർഥിച്ചശേഷം പുറത്തിറങ്ങുമ്പോൾ വെടിയൊച്ച കേട്ടു. അക്രമികളിൽ പ്രധാനി കൈയിൽ പിടിച്ചു. അയാൾ പ്രധാന േഗറ്റിനടുത്ത കാവൽക്കാരെൻറ മുറിയിൽ കസേരയിൽ പിടിച്ചിരുത്തി. പിന്നീട് രണ്ടു സിസ്റ്റേഴ്സിനെ കൺമുന്നിൽ വെടിവെച്ചുകൊലപ്പെടുത്തി. ബന്ദിയാക്കി കാറിെൻറ ഡിക്കിയിലാണ് കയറ്റിയത്. തുടർന്ന് അവർ കന്യാസ്ത്രീകളുടെ ചാപ്പലിൽ കയറി സക്രാരി എടുത്ത് കാറിനുനേരെ എറിഞ്ഞു. പിന്നീട് 18മാസം അവർക്കൊപ്പമായിരുന്നു. പകൽ മുഴുവൻ പ്രാർഥനയിൽതന്നെയായിരുന്നു. ക്ഷീണിക്കുേമ്പാൾ കിടക്കും. ചില ദിവസങ്ങളിൽ അവരുടെ അറബിയിലുള്ള സംസാരം മൂലം ഏകാഗ്രത നഷ്ടപ്പെട്ടതിനാൽ പ്രാർഥനക്ക് കഴിഞ്ഞിരുന്നില്ല.
ഇപ്പോൾ മറ്റൊരു ജീവിതം ദൈവം തന്നിരിക്കുകയാണ്. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച വലിയ അനുഗ്രഹമായിരുന്നു. കരഞ്ഞുകൊണ്ടാണ് അദ്ദേഹത്തോട് അനുഭവങ്ങൾ പങ്കുവെച്ചത്. മാർപാപ്പ രണ്ടുതവണ ഏെൻറ കരം ചുംബിച്ചു. ഇതിൽ കൂടുതൽ ആഗ്രഹിക്കാൻ എനിക്ക് കഴിയില്ല. ഏദനിലായിരുന്നപ്പോൾ 82കിലോയായിരുന്നു ഭാരം. മോചിപ്പിക്കപ്പെട്ടപ്പോൾ 55 കിലോയായിരുന്നു. മരുന്നും ഭക്ഷണവുംകൊണ്ട് പതുക്കെ ആരോഗ്യം വീണ്ടെടുക്കുകയാണ് ^ അദ്ദേഹം പറഞ്ഞു.
ഫാ.ടോം ഉഴുന്നാലിൽ 28ന് ന്യൂഡൽഹിയിലെത്തും; ഒന്നിന് കേരളത്തിൽ
കോട്ടയം: യമനില്‍ ഭീകരരുടെ പിടിയില്‍നിന്ന് മോചിതനായി, റോമിലെ സലേഷ്യൻ ജനറലേറ്റിൽ വിശ്രമിക്കുന്ന ഫാ. ടോം ഉഴുന്നാലിൽ ഒക്ടോബർ ഒന്നിന് കേരളത്തിലെത്തും. ഇൗ മാസം 28ന് പുലർച്ച ന്യൂഡൽഹിയിലെത്തുന്ന അദ്ദേഹം അടുത്തദിവസം ബംഗളൂരുവിലേക്ക് പോകും. ഇതിനുശേഷമാകും കൊച്ചിയിലെത്തുക. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെത്തുടർന്നാണ് ഡോക്ടർമാർ മടങ്ങാൻ അനുമതിനൽകിയത്. ഇപ്പോൾ പ്രമേഹവും രക്തസമ്മർദവും നിയന്ത്രണവിധേയമാണെന്ന് സലേഷ്യൻ സഭ അധികൃതർ അറിയിച്ചു. പാസ്പോർട്ട് അടക്കം യാത്രരേഖകളും തയാറായി. കഴിഞ്ഞദിവസം ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ നേരിെട്ടത്തി ഫാ. ടോമിന് ഇന്ത്യൻ പാസ്പോർട്ട് തയാറാക്കുന്ന നടപടി പൂർത്തിയാക്കി.
ബുധനാഴ്ച റോമിൽനിന്ന് പുറപ്പെടുന്ന അദ്ദേഹം 28ന് രാവിലെ എട്ടിന് ന്യൂഡൽഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉൾപ്പെടെയുള്ളവരെ സന്ദർശിക്കുമെന്നാണ് വിവരം. 29ന് രാവിലെ ഒമ്പതിന് ബംഗളൂരുവിൽ സലേഷ്യൻ പ്രൊവിൻഷ്യൽ ഹൗസിലേക്ക് പോകും. ഇവിടെ പൗരസ്വീകരണമടക്കം ഒരുക്കുന്നുണ്ട്. ഞായറാഴ്ച രാവിെലയോടെ കൊച്ചിയിലെത്തും. ഇവിടെ സഭനേതൃത്വം സ്വീകരണം നൽകും. തുടർന്ന് വടുതലയിലെ സലേഷ്യൻ കേന്ദ്രത്തിൽ വിശ്രമിക്കും. ഇതിനുശേഷം പാലാ രാമപുരത്തെ കുടുംബവസതിയിലെത്തും.
ഈ മാസം 12നാണ് ഒമാൻ ഭരണകൂടം ഇടപെട്ട് ഉഴുന്നാലിലിനെ മോചിപ്പിച്ചത്. നേരെ റോമിലേക്കായിരുന്നു പോയത്. മദർ തെരേസ രൂപംകൊടുത്ത മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹം യമനിലെ ഏദനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് 2016 മാർച്ച് നാലിന് ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാല് കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യമൻകാർ എന്നിവരെ വധിച്ച ശേഷമായിരുന്നു ഇത്. വെള്ളിയാഴ്ച ടോം ഉഴുന്നാലിൽ വിരമിച്ച മാർപാപ്പ ബനഡിക്ട് പതിനാറാമനെയും സന്ദർശിച്ചു. മാർപാപ്പയുടെ താൽപര്യമനുസരിച്ചായിരുന്നു സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.