യു.ഡി.എഫിലേക്ക് മടക്കമില്ലെന്ന് ഫ്രാൻസിസ് ജോർജ്
text_fieldsകോട്ടയം: യു.ഡി.എഫിലേക്ക് മടങ്ങി പോകുന്നതിനെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്. മാണി ഗ്രൂപ്പിലേക്ക് മടങ്ങേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ല. എൽ.ഡി.എഫുമായി നല്ല ധാരണയിൽ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി ഫ്രാൻസിസ് ജോർജിനെ യു.ഡി.എഫിൽ തിരികെയെത്തിക്കാൻ നീക്കങ്ങൾ നടക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. മാണി ഗ്രൂപ്പിലെ പി.ജെ ജോസഫ് വിഭാഗത്തിെൻറ നേതൃത്വത്തിലാണ് നീക്കം. ഇടുക്കി ലോക്സഭ മണ്ഡലത്തിൽ ജോയ്സ് ജോർജിനെതിരെ ഫ്രാൻസിസ് ജോർജിനെ മൽസരപ്പിക്കണമെന്നാണ് ജോസഫ് ഗ്രൂപ്പിെൻറ താൽപര്യം. ഇതിനിടെയാണ് നിലപാട് വ്യക്തമാക്കി ഫ്രാൻസിസ് ജോർജ് രംഗെത്തത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.