തിരുവസ്ത്രം ഉപേക്ഷിച്ചവരുടെ പരാതി അന്വേഷിക്കും –എസ്.പി
text_fieldsകോട്ടയം/ഏറ്റുമാനൂര്‍: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്. ഇയാളുടെ പീഡനത്തെ തുടര്‍ന്ന് തിരുവസ്ത്രം ഉപേക്ഷിച്ച രണ്ട് കന്യാസ്ത്രീകളുടെ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു. റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യമുണ്ട്. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെത്തിയപ്പോൾ മാധ്യമപ്രവർത്തകരോടും എസ്.പി ഇക്കാര്യം അറിയിച്ചു.
തിരുവസ്ത്രം ഉപേക്ഷിക്കാൻ കാരണം ബിഷപ്പിെൻറ മോശം പെരുമാറ്റമാണെന്ന് രണ്ട് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരുന്നു. ബിഷപ്പിനെതിരെ പരാതിപ്പെട്ടപ്പോള്‍ സഭയില്‍നിന്ന് കടുത്ത സമ്മർദമുണ്ടായെന്നും മനംമടുത്താണ് തിരുവസ്ത്രം ഉപേക്ഷിച്ചതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫ്രാങ്കോയില്‍നിന്ന് മോശം അനുഭവമുണ്ടായ പതിനെേട്ടാളം കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചതായാണ് വിവരം. ഫ്രാേങ്കാക്കെതിരെയുള്ള അന്വേഷണത്തിെൻറ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ തെളിവെടുപ്പിനിടെ ഇത്തരം നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പോയിരുന്നു. തിരുവസ്ത്രം ഉപേക്ഷിച്ചവരെ പലയിടത്തും ഇവർ കണ്ടെത്തുകയും ചെയ്തു. കുറവിലങ്ങാട്ടെ കന്യാസ്ത്രീയല്ലാതെ മറ്റ് ചിലരും ഫ്രാങ്കോക്കെതിരെ കര്‍ദിനാളിന് പരാതി നല്‍കിയിരുന്നു. ബിഷപ് പദവിയില്‍നിന്ന് മാറ്റപ്പെട്ട ഫ്രാങ്കോ അറസ്റ്റിലായതോടെ കൂടുതല്‍പേര്‍ പരാതിയുമായി എത്താന്‍ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.