കൂക്കിവിളികൾക്കിടയിലൂടെ ബിഷപ്
text_fieldsകോട്ടയം: ഒരിക്കൽ കൈ മുത്താൻ മത്സരിച്ചവരുടെ കൂക്കിവിളികൾക്കിടയിലൂടെ ഏറെ ബുദ്ധിമുട്ടി മുഖത്ത് ചെറുപുഞ്ചിരി നിറച്ച് ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഫ്രാേങ്കാ മുളയ്ക്കലിന് ശനിയാഴ്ച നേരിടേണ്ടിവന്നത് കടുത്ത രോഷവും പരിഹാസവും. യാത്രയിലുടനീളം കൂക്കിവിളിച്ചാണ് ജനം ബിഷപ്പിനെ വരവേറ്റത്. അസഭ്യവർഷവുമായി തിങ്ങിക്കൂടിയവർക്കിടയിലൂടെ ഏറെ പണിപ്പെട്ടാണ് ബിഷപ്പിനെ വിവിധ സ്ഥലങ്ങളിലേക്ക് പൊലീസ് എത്തിച്ചത്. കനത്ത സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി 10.30ഒാടെ നെഞ്ചുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാേങ്കാ മുളയ്ക്കലിനെ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താനാകാത്തതിനാൽ ശനിയാഴ്ച രാവിലെ 7.30ഒാടെ ഡിസ്ചാർജ് ചെയ്തു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈ.എസ്.പി സുഭാഷ് എത്താത്തതിനാൽ ആശുപത്രിയിൽ തുടർന്നു. 9.30ഒാടെ ഡിൈവ.എസ്.പി എത്തി. തുടർന്ന് കോട്ടയം പൊലീസ് ക്ലബിലേക്ക് പോകാൻ ബിഷപ്പിനെ പുറത്തിറക്കിയ ഉടൻ വൻ കൂവൽ ഉയർന്നു. ചിലർ മുദ്രാവാക്യങ്ങളും അശ്ലീല കമൻറുകളും ഉയർത്തി. തിങ്ങിക്കൂടിയവർക്കിടയിലൂടെ ഏെറ ബുദ്ധിമുട്ടിയാണ് ബിഷപ്പിനെ പൊലീസ് ജീപ്പിേലക്ക് കയറ്റിയത്. നാല് പൊലീസ് വാഹനങ്ങളും അകമ്പടിയുണ്ടായി. ജലന്ധർ രൂപത പി.ആർ.ഒ അടക്കം അഞ്ചു വൈദികരും ആശുപത്രിയിലെത്തി. ഇതിനിടെ അഭിഭാഷൻ മുറിയിലെത്തി ബിഷപ്പിനെ കാണാൻ ശ്രമിെച്ചങ്കിലും േഡാക്ടർ സമ്മതിച്ചില്ല. ഫ്രാങ്കോയെ കാണാൻ പൊലീസ് ക്ലബിന് മുന്നിലും വൻ ജനാവലി തടിച്ചുകൂടി. ഇവരും കൂക്കിവിളിച്ചാണ് വരവേറ്റത്.
അക്ഷോഭ്യനായി ചെറുപുഞ്ചിരിയുമായി നടന്നു പോയി. ക്ഷീണിതനായിരുന്ന ബിഷപ് ഇടക്ക് കൈയുയർത്തി കാണിച്ചു. ഇതിനിടെ, വൈദ്യപരിശോധനക്ക് ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോകുമെന്ന് ശ്രുതി പരന്നു. ഇതോടെ, മാധ്യമപ്രവർത്തകരും നാട്ടുകാരും ആശുപത്രി പരിസരത്തു തടിച്ചുകൂടി. എന്നാൽ, ബിഷപ്പുമായി പൊലീസ് പോയത് പാലാ കോടതിയിലേക്കാണ്. എം.സി റോഡ് ഒഴിവാക്കി തിരുവഞ്ചൂർ-അയർക്കുന്നം വഴി ഉച്ചക്ക് 1.15ന് ചെത്തിമറ്റത്തെ കോടതിയിലെത്തി. റാപ്പിഡ് ആക്ഷൻ ഫോഴ്സിെൻറ 20 അംഗ സംഘം അടക്കം കോടതിയിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. വാഹനമിറങ്ങിയയുടൻ നിലക്കാത്ത കൂക്കുവിളിയും അസഭ്യവർഷവും. ഇവർക്കിടയിലൂടെ ബിഷപ്പിനെ കോടതിയിൽ ഹാജരാക്കി. പൊലീസിെൻറ കസ്റ്റഡി അപേക്ഷയും ബിഷപ്പിെൻറ ജാമ്യാപേക്ഷയും പരിഗണിച്ച കോടതി വിധിപറയാൻ കേസ് 2.30ലേക്ക് മാറ്റി. ജനം കാത്തുനിന്നു. കോടതിക്കുള്ളിലേക്ക് ആദ്യം മാധ്യമപ്രവർത്തകരെ കയറ്റിയില്ല. പിന്നീട് തർക്കത്തിനൊടുവിൽ അനുമതി ലഭിച്ചു.
2.30ന് കോടതി നടപടി ആരംഭിച്ച് നിമിഷങ്ങൾക്കകം 48 മണിക്കൂർ കസ്റ്റഡിയിൽ വിട്ട് മജിസ്േട്രറ്റ് ലക്ഷ്മി ഉത്തരവിറക്കി. 10 മിനിറ്റ് കഴിഞ്ഞ് പൊലീസ് വലയത്തിൽ ബിഷപ്പിനെ കോടതിയിൽനിന്ന് പുറത്തിറക്കിയിപ്പോൾ കാണാൻ നിന്നവർ ഓടിയടുത്തപ്പോൾ പൊലീസ് സുരക്ഷിതമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയി. ഇവിെടനിന്ന് വൈദ്യപരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴും വൻ ജനാവലി മെഡിക്കൽ കോളജിന് മുന്നിൽ കൂടിയിരുന്നു. ഒരു മണിക്കൂർ നീണ്ട പരിശോധനക്കൊടുവിൽ ബിഷപ്പിനെ പൊലീസ് ക്ലബിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.