രാജസ്ഥാനിൽ ദലിത് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിക്കുക -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
text_fieldsതിരുവനന്തപുരം: രാജസ്ഥാനിൽ ഇന്ദ്രാ മെഘ്വാൾ എന്ന ഒമ്പത് വയസ്സ് പ്രായമുള്ള ദലിത് വിദ്യാർഥി ഉന്നതജാതി ഹിന്ദു അധ്യാപകനാൽ മർദിക്കപ്പെട്ട് കൊലചെയ്യപ്പെട്ടതിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയന്നു വരേണ്ടതുണ്ട് എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്.
ഇന്ത്യ വിദേശാധിപത്യത്തിൽ നിന്നും വിമോചിപ്പിക്കപ്പെട്ടതിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വിദ്യാലയത്തിൽ വെച്ച് അധ്യാപകനാൽ ജാതി മർദ്ദനത്തിനിരയായി വിദ്യാർഥി കൊല ചെയ്യപ്പെടുക എന്നത് നിലവിലെ ഇന്ത്യൻ സാമൂഹികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ആഭ്യന്തര ശത്രുവായി സാമൂഹിക പരിഷ്കർത്താക്കൾ ശക്തമായി എതിർത്ത ജാതിഹിന്ദുത്വം ഇപ്പോഴും ഇന്ത്യൻ പൊതുമണ്ഡലത്തിൽ ഹിംസാത്മകമായി നിലനിൽക്കുന്നു എന്നതും നിരന്തരമായി ദലിത് സമൂഹവും പിന്നാക്ക ജനവിഭാഗങ്ങളും ഇത്തരം അതിക്രമങ്ങൾക്ക് വിധേയമാകുന്നുവെന്നതും പുതിയ സ്വാതന്ത്ര്യ ഭാവനയുടെ ആവശ്യകത വിളിച്ചോതുന്നുണ്ട് എന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.