മുന്നാക്ക സംവരണ വിധി: ഭരണഘടനാ തത്വങ്ങളോടും സാമൂഹ്യ നീതിക്കായുള്ള ചരിത്ര പോരാട്ടങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
text_fieldsമുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം നടപ്പിലാക്കുന്ന 'സവർണ സംവരണം' അനുവദിച്ച സുപ്രീംകോടതി വിധി ഭരണഘടനയുടെ ആത്മാവിനോടും സാമൂഹ്യനീതിക്കായുള്ള ചരിത്ര പോരാട്ടങ്ങളോടുമുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്.
സവർണ താൽപര്യങ്ങൾക്കു വേണ്ടി ഭരണഘടനാ തത്വങ്ങളെയും സാമൂഹ്യനീതിയെയും അട്ടിമറിക്കുന്ന ഒന്നാണ് സവർണ സംവരണം. ഭരണഘടനാപരമായിത്തന്നെ സംവരണം എന്നത് ദാരിദ്ര്യ നിർമാർജന പദ്ധതിയോ ഭരണകൂട ഔദാര്യമോ അല്ല. മറിച്ച് സാമൂഹ്യമായും രാഷ്ട്രീയമായും പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾക്ക് അധികാര പങ്കാളിത്തത്തിനും വിദ്യാഭ്യാസ -ഉദ്യോഗ മേഖലകളിൽ ന്യായമായ പ്രാതിനിധ്യത്തിനും വേണ്ടിയാണ്.
പിന്നാക്ക ജനതയുടെ അവകാശങ്ങളോട് ഭരണകൂടം പുലർത്തുന്ന അങ്ങേയറ്റം അനീതി നിറഞ്ഞ നീക്കങ്ങളെ പിന്തുണക്കുകയാണ് സവർണ സംവരണ വിധിയിലൂടെ കോടതി ചെയ്തത്. സാമൂഹിക നീതിയെ അട്ടിമറിക്കുന്ന നീതിന്യായ വിധികളോടും ഇടത്-വലത്-ഹിന്ദുത്വ സവർണ അധികാരങ്ങളോടും സംവരണീയ ജനതകളുടെ ആത്മാഭിമാന പ്രക്ഷോഭങ്ങളും അവകാശ പ്രഖ്യാപനങ്ങളും ഉയർത്തി ശക്തമായി തെരുവിൽ ചോദ്യങ്ങൾ ഉയർത്തേണ്ട സമയമാണിതെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.