Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാഭ്യാസ മേഖലയിൽ...

വിദ്യാഭ്യാസ മേഖലയിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹിക്കുന്ന പ്രാതിനിധ്യമില്ല എന്നത് അപമാനകരം - ഡോ.പി.കെ പോക്കർ

text_fields
bookmark_border
pk pokker-ks madhavan
cancel

തിരുവനന്തപുരം: കേരളം മറ്റു പലസംസ്ഥാനങ്ങളെയും അപേക്ഷിച്ചു വളരെ മുന്നിലാണ് എന്ന് പറയുമ്പോഴും വിദ്യാഭ്യാസ മേഖലയിൽ ദലിത്, ആദിവാസി, മറ്റു പിന്നാക്ക ജനവിഭാഗങ്ങൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം ഇതുവരെയും ഉണ്ടായിട്ടില്ല എന്നത് അപമാനകരമാണെന്ന് ഡോ.പി.കെ പോക്കർ. 'യൂണിവേഴ്സിറ്റികളിലെ സംവരണ അട്ടിമറിയുടെ രാഷ്ട്രീയം ചർച്ച ചെയ്യുന്നു' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ സംഘടിപ്പിച്ച ഒാൺലൈൻ ചർച്ചാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളെ അട്ടിമറിക്കുകയും അതിനെതിരെ പ്രതികരിക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുകയും ചെയ്യുന്ന സമീപനം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന്​ ഡോ.പി.കെ പോക്കർ പറഞ്ഞു. ദാരിദ്ര്യ നിർമ്മാർജനമല്ല സർവകലാശാലകളുടെ ഉദ്ദേശം മറിച്ച്​ വൈജ്ഞാനിക ഉല്പാദനമാണ്. രാജ്യത്തിന്‍റെ പുരോഗതി ഉറപ്പുവരുത്തണമെങ്കിൽ എല്ലാ ജനവിഭാഗങ്ങളുടെയും അർഹിക്കുന്ന പ്രാതിനിധ്യം വിജ്ഞാന ഉല്പാദനത്തിൽ ഉറപ്പു വരുത്താൻ കഴിയേണ്ടതുണ്ട് എന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസിറ്റിംഗ് പ്രൊഫസർ കൂടിയായ പി.കെ പോക്കർ കൂട്ടിച്ചേർത്തു.

സർവകലാശാലകളിലെ സംവരണ അട്ടിമറിക്ക് എതിരെ ലേഖനമെഴുതിയ ഡോ.കെ.എസ് മാധവന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ ചർച്ചാ സംഗമം സംഘടിപ്പിച്ചത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സംവരണ വിരുദ്ധ മാഫിയ ഉണ്ട് എന്നതിനുള്ള തെളിവാണ് കെ എസ് മാധവനെതിരായ നടപടിയെന്ന്​ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് പറഞ്ഞു. സിൻഡിക്കേറ്റ് ചർച്ചചെയ്യാത്ത ഒരു കാര്യം സംവരണ മാഫിയകൾ വൈസ് ചാൻസലറുടെയും രജിസ്ട്രാറുടെയും സഹായത്തോടെ നടത്തുന്ന വേട്ടയാണിതെന്നും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അധ്യാപക നിയമനം സംവരണ നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ടുള്ളതാണ്​. 64 വർഷമായിട്ടും എസ് ടി വിഭാഗത്തിൽ നിന്ന് ഒരാൾ പോലും യൂനിവേസഴ്സിറ്റിയിൽ അധ്യാപകനായില്ല എന്നുള്ളത് സർവകലാശാലയുടെ സംവരണ വിരുദ്ധതയെ തുറന്നു കാണിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടന സംരക്ഷണത്തിന് മുറവിളി കൂട്ടുന്നവരാണ് സംവരണ അട്ടിമറികൾക്ക് നേതൃത്വം നൽകുന്നത് എന്നത് വിരോധാഭാസമാണെന്ന്​ ഡോ.പി.കെ സാദിഖ് പറഞ്ഞു. സാമൂഹിക നീതിയുടെ ആണിക്കല്ലായ സംവരണത്തിന് വേണ്ടി നിലകൊള്ളുന്നവരെ വേട്ടയാടുന്നതിൽ കേന്ദ്രവും കേരളവും തമ്മിൽ വ്യത്യാസം ഇല്ലാതായിരിക്കുന്നു.വൈവിധ്യങ്ങൾ തീർക്കുന്ന രാഷ്ട്രീയ ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവില്ലായ്മയും സംവരണ അട്ടിമറികൾക്ക് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നുജൈം പി.കെ ചർച്ചാ സംഗമത്തിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationFraternity Movement
News Summary - fraternity webinar
Next Story