വസ്തുക്കൾ പകുതി വിലക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ
text_fieldsതിരുവല്ല: പ്രധാന റോഡുകൾക്ക് സമീപമുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തു വകകൾ പകുതി വിലക്ക് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ വിരുതൻ തിരുവല്ല പൊലീസിന്റെ പിടിയിലായി. ചങ്ങനാശ്ശേരി വാഴപ്പള്ളി കൊടുവക്കുളം വീട്ടിൽ സുനിൽ കുമാർ (47) ആണ് പിടിയിലായത്.
സിം കാർഡുകൾ മാറി മാറി ഉപയോഗിച്ചു വന്നിരുന്ന പ്രതിയെ തന്ത്ര പരമായ നീക്കത്തിലൂടെയാണ് പൊലീസ് ഇന്ന് വൈകിട്ടോടെ വേങ്ങലിൽ നിന്നും വലയിലാക്കിയത്. ടി. കെ റോഡിലെ തോട്ടഭാഗത്ത് റോഡിനോട് ചേർന്നുള്ള വസ്തു വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് തലവടി സ്വദേശി ഗീവർഗീസ്, പാലിയേക്കര സ്വദേശി ഉമ്മൻ എന്നിവരിൽ നിന്നായി അഞ്ച് ലക്ഷം രൂപ വീതം തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമീപ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ തട്ടിപ്പു കേസുകൾ നിലവിലുണ്ടെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ആർഭാട ജീവിതത്തിന് വേണ്ടിയാണ് സുനിൽ ചെലവഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.