സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; രണ്ടുപേർ പിടിയിൽ
text_fieldsകൊടകര: എയര്‍ഫോഴ്സില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ രണ്ടുപേരെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടരക്കര സ്വദേശി എയര്‍ഫോഴ്സ് അരുണ്‍ എന്ന അരുണ്ചന്ദ്രപിള്ള (34), സഹായം നല്കിയ പന്തല്ലൂര്‍ സ്വദേശിനി അനിത എന്നിവരെയാണ് കൊടകര പൊലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിെൻറ നേതൃത്വത്തിൽ പിടികൂടിയത്. എയര്‍ഫോഴ്സില്‍ ജോലി വാഗ്ദാനം ചെയ്ത് കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്നായി 150ലധികം പേരില്‍നിന്ന് ഒരുകോടിയിലധികം രൂപ ഇയാള്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. നേരെത്ത കളമശ്ശേരിയിലും മറ്റ് സ്ഥലങ്ങളിലും വാടകക്ക് താമസിച്ചിരുന്ന പ്രതി, പണം തട്ടിയെടുത്ത ശേഷം കര്‍ണാടകയിലെ ഹൊസൂരില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു.
ഹൊസൂരിലും മറ്റ് തട്ടിപ്പിന് ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ കളമശ്ശേരി, കൊല്ലം, പാലക്കാട്, കൊരട്ടി, ആലുവ എന്നിവിടങ്ങളിൽ എയര്‍ഫോഴ്സ് ജോലി വാഗ്ദാന തട്ടിപ്പ് പരാതിയുണ്ട്. താംബരത്തെ എയര്‍ഫോഴ്സ് കേന്ദ്രത്തിൽ മുമ്പ് താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തപ്പോഴുള്ള തിരിച്ചറിയൽ കാര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
സബ് ഇന്‍സ്പെക്ടര്‍ ജെ. ജെയ്സണ്‍, എം.എം. റിജി, അസിസ്റ്റൻറ് സബ് ഇന്‍സ്പെക്ടര്‍ സി.ഒ. തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സി.എ. ഷാജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പാങ്ങോട് പട്ടാള ക്യാമ്പിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.