Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബഹ്റൈനിൽ...

ബഹ്റൈനിൽ ട്രേഡിങ്ങിന്റെ മറവിൽ​ കോടികളുടെ തട്ടിപ്പ്; മുങ്ങിയവർക്കെതിരെ കേസെടുത്ത് കേരള പൊലീസ്

text_fields
bookmark_border
Representation image
cancel

കൊല്ലം: ബഹ്​റൈനിൽ വിവിധ സ്ഥാപനങ്ങളെ ട്രേഡിങ്ങിന്റെ മറവിൽ ​ചെക്ക്​ നൽകി കബളിപ്പിച്ച്​ ​കോടികൾ തട്ടി കേരളത്തിലേക്ക്​ കടന്ന​ തിരുവനന്തപുരം സ്വദേശി അടക്കമുള്ളവർക്കെതിരെ ശക്തികുളങ്ങര പൊലീസ്​ കേസെടുത്തു.

ബഹ്​റൈനിൽ പ്രവർത്തിക്കുന്ന ശക്തികുളങ്ങര സ്വദേശിനി ഷാനുജാന്‍റെ പരാതിയിൽ ചവറ മജിസ്​ട്രേറ്റ്​ കോടതിയുടെ നിർദേശപ്രകാരമാണ്​ കേസെടുത്തത്​. തിരുവനന്തപുരം സ്വദേശി അമർ സലിം, കൊല്ലം തേവലക്കര സ്വദേശി സ്റ്റെഫി സ്റ്റീഫൻ, കാസർകോട്​ സ്വദേശികളായ മുഹമ്മദ്​ റഫീക്ക്​, മുഹമ്മദ്​ ഉനൈസ്​ എന്നിവർക്കെതിരെയാണ്​ കേസ്​. തട്ടിപ്പ്​ വിവരം ‘ഗൾഫ്​ മാധ്യമ’മാണ്​​ പുറത്തുകൊണ്ടുവന്നത്​.


ബി.എൻ.എസ്​ 318 (4) പ്രകാരം വഞ്ചനക്കും 111 വകുപ്പ്​ പ്രകാരം സംഘടിത കുറ്റകൃത്യത്തിനുമാണ്​ കേസ്​. പരാതിക്കാരി ബഹ്റൈനിൽ നടത്തിവന്ന ഗോൾഡൻ വിങ്​സ്​ ട്രാവൽസ്​ ആൻഡ്​ ടൂർസ്​ എന്ന സ്ഥാപനത്തിൽനിന്ന്​ 14 ലക്ഷം രൂപയുടെ വിമാന ടിക്കറ്റ്​ കൈക്കലാക്കിയശേഷം തുകക്ക്​ ചെക്ക്​ നൽകിയിരുന്നു. ചെക്ക്​ ബാങ്കിൽ സമർപ്പിച്ചപ്പോൾ പണം കിട്ടാതെ വന്നതോടെയാണ്​ ബഹ്​റൈനിൽ പ്രതികൾ വ്യാപകതട്ടിപ്പ്​ നടത്തിയെന്ന്​ മനസ്സിലായത്​.അഞ്ച്​ ലക്ഷം ദിനാർ വരുന്ന തുക വിവിധ സ്ഥാപനങ്ങളിൽനിന്ന്​ പ്രതികൾ തട്ടിയെടുത്ത്​ കേരളത്തിലേക്ക്​ രക്ഷപ്പെടുകയായിരുന്നു.

ആധുനിക സൗകര്യങ്ങളുള്ള ഓഫിസും ജീവനക്കാരുമടങ്ങുന്ന അന്തരീക്ഷമൊരുക്കിയ ശേഷമായിരുന്നു തട്ടിപ്പ്​​. ​ജനറൽ ട്രേഡിങ്​ ആൻഡ്​ കൺസ്​ട്രക്ഷൻ കമ്പനി എന്ന നിലയിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുകയായിരുന്നു.

ആദ്യ തവണകളിൽ പണം കൃത്യമായി നൽകുകയും ചെക്കുകൾ കൃത്യമായി പാസാക്കുകയും ചെയ്തതോടെ, കൂടുതൽ തുകയുടെ സാധനങ്ങൾ കടമായി നൽകാൻ വ്യാപാരികൾ തയാറായി. അത്തരം കച്ചവടക്കാരിൽനിന്ന്​ ഭീമമായ തുക​ തട്ടിയെടുക്കുന്നതായിരുന്നു പ്രതികളുടെ രീതി. സംസ്ഥാനത്ത്​ വിവിധയിടങ്ങളിൽ ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യാൻ സാധ്യതയൊരുങ്ങുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKerala NewsCrime
News Summary - Fraud of crores under the guise of trade in Bahrain; case charged against absconding accused
Next Story