Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
k surendran
cancel
Homechevron_rightNewschevron_rightKeralachevron_rightപോസ്​റ്റൽ വോട്ടുകളിൽ...

പോസ്​റ്റൽ വോട്ടുകളിൽ തട്ടിപ്പ്: കെ. സുരേന്ദ്രൻ പരാതി നൽകി

text_fields
bookmark_border

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പോസ്​റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടക്കുന്നെന്ന്​ ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫിസർ ടിക്കാറാം മീണക്ക്​ പരാതി നൽകി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പോസ്​റ്റൽ വോട്ടുകൾ സമാഹരിച്ചത്.

സീൽ ചെയ്ത കവറുകളിലല്ല, സഞ്ചിയിലാണ് പല ബൂത്തുകളിലും വോട്ടർമാരിൽനിന്ന്​ ബാലറ്റ് വാങ്ങിയത്. ഉപയോഗിക്കാത്ത പോസ്​റ്റൽ ബാലറ്റുകൾ ദുരുപയോഗിക്കുന്നെന്ന ആക്ഷേപവും ശക്തമാണ്. ഇതുസംബന്ധിച്ച് സ്ഥാനാർഥികൾക്കും രാഷ്​ട്രീയപാർട്ടികൾക്കുമുള്ള ആശങ്ക പരിഹരിക്കണമെന്നും സുരേന്ദ്രൻ പരാതിയിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Surendranassembly election 2021BJP
News Summary - Fraud in postal votes: K. Surendran lodged a complaint
Next Story