പുരാവസ്തുശേഖരം വിറ്റ പണം വാങ്ങാനെന്ന പേരിൽ തട്ടിപ്പ്; മോൺസൺ മാവുങ്കൽ ആറ് പേരിൽനിന്നായി തട്ടിയത് പത്ത് കോടി രൂപ
text_fieldsകൊച്ചി/ചേർത്തല: അമൂല്യ പുരാവസ്തുശേഖരം വിറ്റ പണം കേന്ദ്രസർക്കാർ തടഞ്ഞുവെച്ചത് നിയമയുദ്ധത്തിലൂടെ വാങ്ങിയെടുക്കാനെന്ന േപരിൽ പലരിൽനിന്നായി കോടികൾ തട്ടിയ കേസിൽ കൊച്ചി കലൂർ ആസാദ് റോഡിലെ താമസക്കാരനായ ചേർത്തല വല്ലയിൽ മാവുങ്കൽ മോൺസണെ (മോൺസൺ മാവുങ്കൽ) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
10 കോടി രൂപ തങ്ങളിൽനിന്ന് തട്ടിയെടുത്തതായി കാണിച്ച് ആറുപേർ ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. 25 വർഷമായി ആൻറിക്, ഡയമണ്ട് ബിസിനസുകൾ ചെയ്തുവരുകയാണെന്നും ഇതിൽനിന്ന് ലഭിച്ച 2,62,600 കോടി രൂപ ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോൾ തുകയും ഇൻവോയ്സും തമ്മിെല അന്തരം കാരണം കേന്ദ്രസർക്കാർ ഏജൻസി തടഞ്ഞുവെെച്ചന്നുമാണ് ഇയാൾ പരാതിക്കാരെ വിശ്വസിപ്പിച്ചത്. തുക തിരികെ ലഭിക്കാൻ കേസ് നടത്തുകയാണെന്നും നിയമപോരാട്ടത്തിന് പണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ പലപ്പോഴായി പരാതിക്കാരിൽനിന്ന് തുക വാങ്ങിയത്.
മുൻ ഡി.ജി.പി, പ്രമുഖ സിനിമതാരങ്ങൾ, ബിസിനസുകാർ, രാഷ്ട്രീയനേതാക്കൾ, ആത്മീയനേതാക്കൾ എന്നിവരെല്ലാമായി ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെട്ട ഇയാൾ ഇവർക്കൊപ്പമുള്ള ചിത്രങ്ങളും കാണിച്ചിരുന്നു. മോൺസന്റെ മുൻ ജീവനക്കാരനാണ് ഇയാൾ പറയുന്നതെല്ലാം കള്ളക്കഥകളാണെന്ന സൂചന പരാതിക്കാർക്ക് നൽകിയതത്രെ. ഇയാളുടെ കൈയിലുള്ള 70ശതമാനം പുരാവസ്തുക്കളും എറണാകുളത്തുനിന്ന് തുച്ഛവിലയ്ക്ക് വാങ്ങിയതാണെന്ന് പിന്നീട് വ്യക്തമായതായി പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.