Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജരേഖ ചമച്ച്​...

വ്യാജരേഖ ചമച്ച്​ സ്വത്ത്​ തട്ടിയെടുക്കൽ: കേസ് നിർണായക വഴിത്തിരിവിലേക്ക്

text_fields
bookmark_border
വ്യാജരേഖ ചമച്ച്​ സ്വത്ത്​ തട്ടിയെടുക്കൽ: കേസ് നിർണായക വഴിത്തിരിവിലേക്ക്
cancel

പ​യ്യ​ന്നൂ​ർ: പ​രേ​ത​നാ​യ റി​ട്ട. സ​ഹ​ക​ര​ണ ഡെ​പ്യൂ​ട്ടി ര​ജി​സ്​​ട്രാ​ർ ബാ​ല​കൃ​ഷ്​​ണ​​െൻറ സ്വ​ത്ത്​ വ്യാ​ജ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്ത കേ​സ് നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വി​ലേ​ക്ക്. ബാ​ല​കൃ​ഷ്ണ​നെ വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യും അ​ഭി​ഭാ​ഷ​ക​യു​മാ​യ കെ.​വി. ഷൈ​ല​ജ​യു​ടെ സ​ഹോ​ദ​രി ജാ​ന​കി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി കെ.​വി.​വേ​ണു​ഗോ​പാ​ലി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ജാ​ന​കി മൊ​ഴി ന​ൽ​കി​യ​ത്. ജാ​ന​കി​യെ  മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി ക്രി​മി​ന​ൽ ന​ട​പ​ടി​ച​ട്ടം 164 പ്ര​കാ​ര​മു​ള്ള മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

രാ​മ​ന്ത​ളി​യി​ൽ മ​റ്റൊ​രു സ​ഹോ​ദ​ര​ൻ രാ​ഘ​വ​നൊ​പ്പ​മാ​ണ് ജാ​ന​കി ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ഇ​വി​ടെ​യെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യു​മാ​ണ് ജാ​ന​കി​യെ​യും രാ​ഘ​വ​നെ​യും ചോ​ദ്യം ചെ​യ്ത​ത്. ഇ​തി​ൽ നി​ന്നാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ഒ​റി​ജി​ന​ൽ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് പ്ര​തി​ക​ൾ ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. പ​യ്യ​ന്നൂ​രി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ മാ​നേ​ജ​റെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് പെ​ൻ​ഷ​ൻ ആ​വ​ശ്യ​ത്തി​നെ​ന്നു പ​റ​ഞ്ഞ് ഇ​ത് സം​ഘ​ടി​പ്പി​ച്ച​ത്. 1983ന് ​മു​മ്പു​ള്ള വി​വാ​ഹ ര​ജി​സ്​​റ്റ​ർ സൂ​ക്ഷി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്നു തെ​ളി​യി​ക്കാ​ൻ പൊ​ലീ​സി​ന് എ​ളു​പ്പ​ത്തി​ൽ സാ​ധി​ക്കി​ല്ല. വി​വാ​ഹം ചെ​യ്ത​താ​യി പ്ര​തി​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​നു പു​റ​മെ ജാ​ന​കി​യും ഇ​തി​ൽ ഉ​റ​ച്ചു​നി​ന്നാ​ൽ സ​ത്യം തെ​ളി​യി​ക്കു​ക പ്ര​യാ​സ​ക​ര​മാ​ണ്. ബാ​ല​കൃ​ഷ്ണ​ൻ ജീ​വി​ച്ചി​രി​പ്പു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ജാ​ന​കി​യു​ടെ മൊ​ഴി നി​ർ​ണാ​യ​ക തെ​ളി​വാ​യി പൊ​ലീ​സ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. 

ജാ​ന​കി​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തു​ന്ന പെ​ൻ​ഷ​ൻ, ചെ​ക്ക് ന​ൽ​കി ഷൈ​ല​ജ​യാ​ണ് കൈ​പ്പ​റ്റു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. ഈ ​പെ​ൻ​ഷ​ൻ ത​ട​ഞ്ഞു​വെ​ക്ക​ണ​മെ​ന്ന് ട്ര​ഷ​റി വ​കു​പ്പി​നോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഈ ​മാ​സം പെ​ൻ​ഷ​ൻ ത​ട​ഞ്ഞ​താ​യി വി​വ​ര​മു​ണ്ട്. 

അ​തേ​സ​മ​യം, ഷൈ​ല​ജ​യും ഭ​ർ​ത്താ​വും ഉ​ട​ൻ അ​റ​സ്​​റ്റി​ലാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന സൂ​ച​ന. വീ​ട് പൂ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്തു​ള്ള​താ​യും വി​വ​ര​മു​ണ്ട്. പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​രും കേ​സി​ലെ പ്ര​തി​ക​ളാ​വും. 

വ്യാ​ജ​രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി​യ പ്ര​തി​ക​ൾ പ​രി​യാ​ര​ത്തെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​യും സ്വ​ത്തു​ക്ക​ൾ കൈ​ക്ക​ലാ​ക്കി. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ല​കൃ​ഷ്ണ​നെ പ​യ്യ​ന്നൂ​രി​ലെ​ത്തി​ച്ച്​ സ്വ​ത്ത്​ എ​ഴു​തി​വാ​ങ്ങാ​നാ​യി​രു​ന്നു  പ്ര​തി​ക​ളു​ടെ തീ​രു​മാ​നം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudkerala newsmalayalam newskannur caseadvocate shailaja
News Summary - Fraud land kannur case advocate shailaja-kerala news
Next Story