ജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ട് വന്ന സ്പിരിറ്റിെൻറ മറവിൽ തട്ടിപ്പ്; എക്സൈസ് ഇടപെടുന്നു
text_fieldsജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ട് വന്ന സ്പിരിറ്റിെൻറ മറവിൽ തട്ടിപ്പ് നടത്തുന്നതായി സംശയം. പത്തനംതിട്ട തിരുവല്ല ട്രാവൻകൂർ ഷുഗർ മില്ലിലേക്ക് കൊണ്ടുവന്ന സ്പിരിറ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കൃത്രിമം കണ്ടത്. ഇതോടെ, മധ്യപ്രദേശിൽ നിന്നും തിരുവല്ലയിൽ കൊണ്ടുവന്ന 35,000 ലിറ്റർ സ്പിരിറ്റ് എക്സൈസ് തടഞ്ഞുവച്ചു. വ്യാജരേഖകളുടെ മറവിൽ സ്പിരിറ്റ് കടത്തുന്നുവെന്ന സംശയത്തെ തുടർന്ന് എക്സൈസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്.
ഉത്തരേന്ത്യയിൽ നിന്നും കൊണ്ടുവരുന്ന സ്പിരിറ്റ് ചോർത്തി വിറ്റതിലൂടെ കോടികളുടെ തട്ടിപ്പാണ് എക്സൈസ് രണ്ടു വർഷം മുമ്പ് കണ്ടെത്തിയത്. പിന്നാലെ തിരുവല്ല ഷുഗർമിലേക്ക് ജവാൻ മദ്യം ഉൽപ്പാദിപ്പിക്കാൻ സ്പിരിറ്റ് കൊണ്ടുവരുന്നതിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാലിപ്പോൾ തട്ടിപ്പിന് പുതിയ വഴി കണ്ടെത്തിയതായാണ് പറയുന്നത്. മധ്യപ്രദേശിൽ നിന്നും കഴിഞ്ഞ ദിവസം തിരുവല്ലയിൽ കൊണ്ടുവന്ന സ്പരിറ്റിൽ 67.5 ശതമാനം ആൽക്കഹോൾ അംശമുണ്ടെന്നാണ് ടാങ്കർ ലോറിയിൽ കമ്പനി നൽകിയിട്ടുള്ള രേഖ.
തിരുവല്ല ഷുഗർമില്ലിലെത്തിയ സ്പിരിറ്റിൽ നിന്നും സാമ്പിൾ ശേഖരിച്ച് എക്സൈസ് ലാബിൽ പരിശോധന നടത്തിപ്പോൾ ഈഥൈൻ ആൽക്കഹോളിൻറെ അളവ് 96.49 ശതമാനം. ഇവിടെയാണ് എക്സൈസിന് സംശയം ബലപ്പെടുന്നത്. 90 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അംശമുള്ള സ്പരിറ്റിന് വില കൂടുതലാണ്. പിന്നയെന്തിനാണ് കമ്പനി 67.5 ശതമാനമെന്ന് രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകിയതെന്ന് മനസിലാകുന്നില്ല. മധ്യപ്രദേശിലെ കമ്പനിയിൽ നിന്നും വീര്യം കൂടിയ സ്പിരിറ്റ് ടാങ്കറിൽ കയറ്റി പകുതിവഴി വച്ച് ചോർത്തി ശേഷം വെള്ളം ചേർക്കാറുണ്ടെന്നാണ് എക്സൈസിൻെറ പ്രാഥമിക നിഗമനം. തിരുവല്ലയിലെത്തുമ്പോൾ ആൽക്കഹോൾ അംശം 90 ശതമാനത്തിൽ നിന്നും 60ലേക്ക് മാറും.
ഉത്തരേന്ത്യയിലെ സ്പിരിറ്റ് ലോബിയും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് ആക്ഷേപം. എന്നാൽ കഴിഞ്ഞ ദിവസം ചോർത്തലും വെള്ളം ചേർക്കലും നടന്നില്ല. വെള്ളം ചേർക്കാത്ത സ്പിരിറ്റ് നേരിട്ട് ലോറി ഡ്രൈവർ തിരുവല്ല ഷുഗർ ഫാക്ടറിയിൽ എത്തിച്ചു. 60 ശതമാനം മുതൽ 75 ശതമാനം വരെ ആൽക്കോൾ അംശമുള്ള റെക്ടഫൈഡ് സ്പിരിറ്റ് എത്തിക്കാനാണ് കരാർ നൽകിയിരിക്കുന്നത്. 90 ശതമാനത്തിലധികം വരുന്ന സ്പരിറ്റ് എത്തിക്കാൻ കാരണമെന്താണെന്നാണ് മനസിലാകാത്തത്. സ്പിരിറ്റ് വിതരണം ഏറ്റെടുത്ത കരാറുകാരനോട് രേഖകളെല്ലാം ഹാജരാക്കാൻ നിർദേശിച്ചിരിക്കയാണ് എക്സൈസ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.