പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വത്ത് തട്ടാൻ ശ്രമം; ഭാര്യാസഹോദരനും സഹായിയും പിടിയിൽ
text_fieldsഇരിട്ടി: കരിക്കോട്ടക്കരി എടപ്പുഴയിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി സ്വ ത്ത് തട്ടാനുള്ള ശ്രമത്തിനിടെ ഭാര്യാ സഹോദരനുൾപ്പെടെ രണ്ടംഗ ക്വട്ടേഷൻ സംഘം പിടിയി ലായി. ഖത്തറിലും എറണാകുളത്തും വ്യവസായം നടത്തുന്ന എടപ്പുഴ മുളന്താനത്ത് ടിൻസ് വർഗീ സിനെയാണ് തട്ടിക്കൊണ്ടുപോയത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായ പിതാവിനെ കാണാനെന്ന പേരിലാണ് ടിൻസിെൻറ ഭാര്യാസഹോദരൻ എറണാകുളം പൂക്കാട്ടുപടി സ്വദേശി ഒലിക്കൽ ഷിേൻറാ മാത്യുവും സഹായി കേളകം ചുങ്കക്കുന്ന് സ്വദേശി മംഗലത്ത് എം.ജെ. സിജോയും ചേർന്ന് വീട്ടിൽനിന്ന് കൊണ്ടുപോയത്.
വഴിമധ്യേ കപ്പച്ചേരിയിൽെവച്ച് മൂന്നുപേർകൂടി കാറിൽ കയറി പരിയാരത്ത് പോകേണ്ട വാഹനം ഊരത്തൂരിലെത്തിച്ചു. ഇവിടെയുള്ള ചെങ്കൽപണയിൽ എത്തിച്ച് ഭീഷണിപ്പെടുത്തി ബ്ലാങ്ക് ചെക്കുകളിലും മുദ്രപത്രങ്ങളിലും ഓഹരി കൈമാറ്റ കടലാസുകളിലും ഒപ്പിട്ട് വാങ്ങുകയുമായിരുന്നു. ടിൻസ് പങ്കാളിയായ എറണാകുളത്തെ സ്ഥാപനം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. മുമ്പ് ഖത്തറിൽ ടിൻസിെൻറ ബിസിനസ് പാർട്ണറായിരുന്ന തുണ്ടി സ്വദേശി സനീഷ് വി. മാത്യുവാണ് സൂത്രധാരൻ.
ഷിേൻറായെയും ഉൾപ്പെടുത്തി ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു. എന്നാൽ, പെരുവളത്തുപറമ്പിൽനിന്ന് വിദഗ്ധമായി രക്ഷപ്പെട്ട ടിൻസ് ബന്ധുവിനൊപ്പം ഇരിക്കൂർ സ്റ്റേഷനിൽ അഭയംതേടി. ക്വട്ടേഷൻ സംഘത്തിെൻറ വാഹനം ഇരിക്കൂർ പൊലീസ് പിന്തുടരുകയും തളിപ്പറമ്പിൽവെച്ച് പിടികൂടുകയുമായിരുന്നു. ഷിേൻറാ മാത്യുവും എം.ജെ. സിജോയും പിടിയിലായെങ്കിലും മറ്റുള്ളവർ രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി. ഇവരിൽനിന്ന് ലാപ്ടോപ് കണ്ടെത്തിയെങ്കിലും ഫോൺ, പാസ്പോർട്ട്, ഒപ്പിട്ട രേഖകൾ എന്നിവ തിരിച്ചുകിട്ടിയിട്ടില്ല. പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.