Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോൺ...

ലോൺ ശരിയാക്കിനൽകാമെന്ന് പറഞ്ഞ് സ്വർണ വ്യാപാരിയിൽ നിന്ന് 1.25 കോടി കബളിപ്പിച്ചെടുത്തയാൾ അറസ്​റ്റിൽ

text_fields
bookmark_border
ലോൺ ശരിയാക്കിനൽകാമെന്ന് പറഞ്ഞ് സ്വർണ വ്യാപാരിയിൽ നിന്ന് 1.25 കോടി കബളിപ്പിച്ചെടുത്തയാൾ അറസ്​റ്റിൽ
cancel

കൊല്ലം: ലോൺ ശരിയാക്കിനൽകാമെന്ന് പറഞ്ഞ് സ്വർണവ്യാപാരിയിൽനിന്ന് അഞ്ച് വർഷം മുമ്പ് 1.25 കോടി രൂപ നേടിയെടുത്ത‍യാൾ പിടിയിലായി. കോഴിക്കോട് പി.ടി. ഉഷ റോഡിന്​ സമീപം ഫൈസലാണ്​ (41) അറസ്​റ്റിലായത്. എറണാകുളത്തെ വസ്തുവെച്ച് 10 കോടി രൂപ വായ്പയെടുത്തു നൽകാമെന്നായിരുന്നു വാഗ്ദാനം.

മറ്റൊരാളുടെ പേരിലുള്ള വസ്തുവായതിനാൽ മറ്റ് ബാധ്യതകളുണ്ടാകില്ലെന്നും വിശ്വസിപ്പിച്ചു. ലോൺ ശരിയാക്കുന്ന നടപടിക്രമങ്ങളിലേക്കാണ് 1.25 കോടി രൂപ വാങ്ങിയത്. പണം വാങ്ങിയശേഷം പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ സ്വർണവ്യാപാരി കൊല്ലം ഇൗസ്​റ്റ്​ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കേസ് രജിസ്​റ്റർ ചെയ്തതോടെ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞദിവസം ഗൾഫിലേക്ക് പോകാനായി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഫൈസൽ അറസ്​റ്റിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudCrime Newsgoldmerchent
News Summary - fraudster against gold merchent kozhikode native arrested
Next Story