വിലക്കുറവിൽ സാധനങ്ങൾ നൽകാമെന്ന വാഗ്ദാനവുമായി തട്ടിപ്പുസംഘങ്ങൾ
text_fieldsകക്കോടി: ഓൺലൈനിൽ മുൻകൂർ പണം നൽകിയാൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വിലകുറച്ച് നൽകുമെന്ന വാഗ്ദാനവുമായി തട്ടിപ്പുസംഘങ്ങൾ. നഗരം കേന്ദ്രീകരിച്ചാണ് പണം മുൻകൂർ നൽകിയാൽ മാർക്കറ്റ് വിലയിൽനിന്ന് കുറഞ്ഞനിരക്കിൽ സാധനം നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽനിന്ന് സംഘം പണം തട്ടുന്നത്. ഒരാഴ്ച മുൻകൂറായി പണം നൽകിയാൽ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയ ഉപകരണങ്ങൾ നൽകുമെന്നാണ് വാഗ്ദാനം.
17,000 രൂപ മാർക്കറ്റ് വിലയുള്ള മൊബൈൽഫോൺ ഓൺലൈനിൽ മുൻകൂറായി തുക നൽകിയാൽ 12,000 രൂപക്ക് ലഭിക്കുമെന്നാണ് ഓഫർ. സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ കണ്ണികളായാണ് ഇതിലേക്ക് ആളുകളെ ചേർക്കുന്നത്.
ജയിൽ ഉദ്യോഗസ്ഥനായ ആൾ പലരെയും കണ്ണികളാക്കി പണം നൽകിയിട്ടും ഒന്നരമാസം കഴിഞ്ഞിട്ടും സാധനങ്ങൾ നൽകിയിട്ടില്ലെന്ന് പരാതി ഉയർന്നു.
സാധനങ്ങൾ കിട്ടാതായതോടെ ഉദ്യോഗസ്ഥനിൽനിന്ന് പലരും പണം തിരികെ ആവശ്യപ്പെട്ട് രംഗത്തെത്തി. നിയമനടപടികളിലേക്ക് കടന്നാൽ നടത്തിപ്പുകാർ മുങ്ങുമെന്ന അഭ്യൂഹത്തെ തുടർന്ന് ആരും പരാതി നൽകിയിട്ടില്ലത്രെ. നാട്ടിൻപുറങ്ങളിൽപോലും നിരവധി പേരെ ഏജൻറുമാർ കുടുക്കിയിരിക്കുകയാണെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.