ആറളം ഫാം ബൂത്തിൽ കള്ളവോട്ട്, ഒടുവിൽ ടെൻഡർ വോട്ട് അനുവദിച്ചു
text_fieldsഇരിട്ടി: ആറളം ഫാം വാർഡിലെ ഫാം ഹൈസ്കൂൾ ആറാം നമ്പർ ബൂത്തിൽ യഥാർഥ വോട്ടർ വോട്ട് ചെയ്യാൻ എത്തിയപ്പോൾ അവരുടെ വോട്ട് മറ്റൊരാൾ ചെയ്തതായി കണ്ടെത്തി. വോട്ടറായ ഫാം 10ാം ബ്ലോക്കിലെ കുളങ്ങരത്ത് ഓമന ശങ്കരെൻറ വോട്ടാണ് മറ്റൊരാൾ ചെയ്തു പോയത്. തിരിച്ചറിയൽ കാർഡും സ്ലിപ്പുമായി ഓമന 10ഓടെയാണ് വോട്ടു ചെയ്യാൻ എത്തിയത്.
പേരും ക്രമനമ്പറും നോക്കിയപ്പോൾ ഇവരുടെ വോട്ട് ചെയ്തതായി കണ്ടെത്തി. ബൂത്തിൽ ഇരു പാർട്ടികളുടെയും ഏജൻറുമാരും ഉണ്ടായിരുന്നു. താൻ വോട്ട് ചെയ്തിട്ടില്ലെന്നും വോട്ട് ചെയ്യണമെന്നും പറഞ്ഞ് ഇവർ ബഹളംവെച്ചു. അൽപ സമയത്തിനു ശേഷം ബൂത്തിൽനിന്ന് ഇറങ്ങി പോയ ഓമന 11ഓടെ വീണ്ടും രേഖകളുമായി വോട്ടു ചെയ്യാൻ എത്തി. ഇതോടെ ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ പ്രിസൈഡിങ് ഓഫിസർ അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.