വനിത ദിനത്തിൽ സൗജന്യയാത്രയുമായി ബസുടമ
text_fieldsഎലവഞ്ചേരി: വനിത ദിനത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കി ബസുടമ. എലവഞ്ചേരി പനങ്ങാട്ടിരിയിൽ ടി.എം.ആർ ബസ് സർവിസാണ് സൗജന്യ യാത്ര ഒരുക്കിയത്.
എലവഞ്ചേരി മുതൽ പാലക്കാടുവരെ സർവിസ് നടത്തുന്ന ബസ് നാട്ടുകാർക്ക് പുത്തൻ അനുഭവമായി മാറി. 300ൽ അധികം വനിതകളാണ് ടി.എം.ആർ ബസിൽ സൗജന്യ യാത്ര ചെയ്തത്.
യാത്രയുടെ ഫ്ലാഗ് ഓഫ് കെ. ബാബു എം.എൽ.എ നിർവഹിച്ചു. ആൾ കേരള ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ , വൈസ് പ്രസിഡൻറ് എൻ. വിദ്യാധരൻ, ബസുടമ ടി.ആർ. മുരുകദാസ്കുട്ടി, ടി.ആർ. ജയപ്രകാശ് കുട്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.