തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സൗജന്യ പരിശീലനം
text_fieldsതിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കെല്‍ട്രോണ്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി കോഴ്സുകള്‍ കഴിഞ്ഞ പട്ടികജാതി വിദ്യാർഥികള്‍ക്ക് വിവിധ ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുകളിലാണ് സൗജന്യ പരിശീലനം നല്‍കുന്നത്.
മൂന്നു മുതല്‍ ആറുമാസം വരെയാണ് കോഴ്സുകളുടെ ദൈര്‍ഘ്യം. താത്പര്യമുള്ള വിദ്യാർഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കോപ്പി, ഫോട്ടോ എന്നിവ സഹിതം സ്പെന്‍സര്‍ ജംഗ്ഷനിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ മെയ് 20 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സ്ഥാപന മേധാവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7356789991, 8714269861
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.