വാവ സുരേഷിന് ചികിത്സ സൗജന്യം; ആരോഗ്യനില തൃപ്തികരം -മന്ത്രി കെ.കെ ശൈലജ
text_fieldsതിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ് യമന്ത്രി കെ.കെ ശൈലജ. സുരേഷിന്‍റെ ആരോഗ്യനില തൃപ്തികരമെന്നും മന്ത്രി അറിയിച്ചു. അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിന ാൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. സുരേഷിനെ പ്രത്യേക വാർഡിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകുമെന്നു ം ഇതിനായി മെഡിസിൻ വിഭാഗം മേധാവി ഡോ. രവി കുമാർ കുറുപ്പ്, മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. അരുണ, ക്രിട്ടിക്കൽ കെയർ അസോസിയേറ്റ് പ്രൊഫസർ ഡോ. അനിൽ സത്യദാസ്, ഹേമറ്റോളജി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. ശ്രീനാഥ് എന്നിവരെ ഉൾപെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
വ്യാഴാഴ്ചയാണ് പാമ്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ തന്നെ വലത് കൈയ്യില്‍ നീരും വിഷബാധയേറ്റ ലക്ഷണങ്ങളും കണ്ടിരുന്നു. രക്തപരിശോധനയിലും വിഷബാധയേറ്റതിെൻറ വ്യതിയാനങ്ങള്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ വാവ സുരേഷിനെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിഷം നിര്‍വീര്യമാക്കാനുള്ള ആൻറി സ്‌നേക്ക് വെനം നല്‍കി നിരന്തരം നിരീക്ഷിച്ചു.
വിഷത്തിെൻറ തീവ്രത കൂടിയതിനാല്‍ നാല് പ്രാവശ്യമാണ് വിഷം നിര്‍വീര്യമാക്കാനുള്ള ആൻറി സ്‌നേക്ക് വെനം നല്‍കിയത്. ഇതോടൊപ്പം അവശ്യ മരുന്നുകളും പ്ലാസ്മയും നല്‍കി. വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.