പ്രതിഷേധം ഫലം കണ്ടു; കലൂർ സ്റ്റേഡിയത്തിൽ സൗജന്യ കുടിവെള്ളം വിതരണം ചെയ്യും
text_fieldsകൊച്ചി: കലൂർ സ്റ്റേഡിയത്തിൽ അണ്ടർ 17 ലോകകപ്പ് മൽസരങ്ങൾ കാണാനെത്തുന്നവർക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുമെന്ന് അധികൃതർ. ശനിയാഴ്ച നടന്ന ബ്രസീൽ-സെപ്യിൻ മൽസരം കാണാനെത്തിയവർക്ക് കുടിവെള്ളം ലഭിച്ചില്ലെന്ന് ആരോപണമുയർന്നിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്.
സ്റ്റേഡിയത്തിലെ കുടിവെള്ള വിതരണം സംസ്ഥാന സർക്കാർ നേരിട്ട് ഏറ്റെടുക്കും. വീഴ്ചകളുണ്ടെങ്കിൽ പരിഹരിക്കുമെന്നും നോഡൽ ഒാഫീസർ എ.പി.എം മുഹമ്മദ് ഹനീഷ് ഉറപ്പ് നൽകി.
ശനിയാഴ്ച സ്റ്റേഡിയത്തിെൻറ അകത്ത് വെള്ളത്തിനും ഭക്ഷണത്തിനുമായി സ്റ്റാൾ ഉണ്ടായിരുന്നെങ്കിലും കാണികൾക്ക് ആവശ്യമായ അളവിൽ ഇവ ലഭിച്ചില്ലെന്നാണ് പരാതി. പുറത്ത് 20 രൂപ ഇൗടാക്കുന്ന കുടിവെള്ളത്തിന് 50 രൂപ വരെ ഇൗടാക്കിയെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.