Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാതന്ത്ര്യസമര സേനാനി...

സ്വാതന്ത്ര്യസമര സേനാനി ജി. സുശീലാമ്മ നിര്യാതയായി

text_fields
bookmark_border
G Susheelamma
cancel
camera_altജി. സുശീലാമ്മ

ആനക്കര (പാലക്കാട്​): സ്വാതന്ത്ര്യസമര രംഗത്തെ മുന്നണി പോരാളിയായിരുന്ന ആനക്കര വടക്കത്ത് ജി. സുശീലാമ്മ (100) നിര്യാതയായി. ബുധനാഴ്ച വൈകീട്ട് 6.30ഓടെ തറവാട്ടിലായിരുന്നു അന്ത്യം. ക്വിറ്റിന്ത്യ സമരം കത്തിജ്വലിച്ച്​ നിന്ന കാലത്ത്​ സ്വാതന്ത്ര്യസമര രംഗത്തേക്കിറങ്ങിയ സുശീലാമ്മ ജയിൽവാസമനുഷ്​ഠിച്ചിട്ടുണ്ട്​.

എ.വി. ഗോപാലമേനോ​െൻറയും പി. കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളായി 1921 മേയ് 11നായിരുന്നു ജനനം. മദ്രാസിലെ വിമന്‍സ് ക്രിസ്ത്യന്‍ കോളജില്‍നിന്ന്​ ബി.എയും ലേഡി വെല്ലിങ്​ടണ്‍ ട്രെയിനിങ് കോളജില്‍നിന്ന്​ ബി.എഡും പൂര്‍ത്തിയാക്കി. ചെറിയമ്മയും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും പാര്‍ലമെൻറ്​ അംഗവുമായിരുന്ന ആനക്കര വടക്കത്ത് അമ്മു സ്വാമിനാഥന്‍ മദ്രാസിലായിരുന്നതിനാല്‍ അവരുടെ കൂടെ താമസിച്ചായിരുന്നു പഠനം.

അമ്മു സ്വാമിനാഥ​െൻറ വീട്ടില്‍ നിത്യസന്ദര്‍ശകരായ കോണ്‍ഗ്രസ് നേതാക്കള്‍ വഴിയാണ്​ സ്വാതന്ത്ര്യസമരത്തിലേക്ക്​ ആകർഷിക്കപ്പെട്ടത്​. അമ്മു സ്വാമിനാഥനെ കൂടാതെ ആനക്കര വടക്കത്ത് കുട്ടിമാളു അമ്മ, കമലദേവി ചതോപാധ്യായ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായുള്ള സഹവാസവും ഇതിന്​ കാരണമായി.

കോളജ്​ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 1943ല്‍ നടന്ന സെക്ര​േട്ടറിയറ്റ് പിക്കറ്റിങ്ങിനെത്തുടർന്ന്​ സുശീലാമ്മ ഉള്‍പ്പെടെ നാല് വിദ്യാര്‍ഥികളെ അറസ്​റ്റ്​ ചെയ്​തു. മൂന്നുമാസം ജയിലിലായി. സുശീലാമ്മയടക്കം നാല് പെണ്‍കുട്ടികളായിരുന്നു അന്ന് ജയിലിൽ കഴിഞ്ഞത്​. അക്കാലത്തും ബ്രിട്ടീഷുകാരുടെ ഭീഷണികള്‍ക്ക്​ മുന്നില്‍ തലകുനിച്ചില്ല. ജയില്‍ മോചിതയായ ശേഷം ഗാന്ധിയന്‍ ആശയങ്ങളില്‍നിന്ന്​ ആവേശമുള്‍ക്കൊണ്ട് ഗ്രാമങ്ങളിൽ തിരികെയെത്തി.

ഗ്രാമസ്വരാജി​െൻറ പൂര്‍ത്തീകരണത്തിനായി കേരളത്തിലെത്തിയ സുശീലാമ്മ സ്ത്രീകളെ സംഘടിപ്പിച്ച്​ മഹിള സമാജങ്ങള്‍ രൂപവത്​കരിച്ചു. പെണ്‍കുട്ടികളെയും സ്ത്രീകളെയും നെയ്ത്ത് പഠിപ്പിച്ചു. മക്കള്‍: ഇന്ദുധരന്‍ (ഫ്രാന്‍സ്), നന്ദിത (ചെന്നൈ). മരുമക്കള്‍: ബ്രിജിത്ത്, അരുണ്‍. സംസ്‌കാരം വ്യാഴാഴ​്​ച വൈകീട്ട്​​ മൂന്നിന് വീട്ടുവളപ്പില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Freedom fighterG Susheelamma
News Summary - Freedom fighter G. Susheelamma passed away
Next Story