മാധ്യമസ്വാതന്ത്ര്യത്തിനായി ഒറ്റക്കെട്ട് ; മീഡിയവൺ വിധി ഏറ്റെടുത്ത് പ്രാദേശിക, ദേശീയ മാധ്യമങ്ങൾ
text_fieldsകോഴിക്കോട്: മീഡിയവണിന്റെ സംപ്രേഷണ വിലക്ക് റദ്ദാക്കിയ സുപ്രിംകോടതി ഉത്തരവ് ദേശീയ പത്രങ്ങളുൾപ്പെടെയുള്ള മാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് ഇടംപിടിച്ചത്. 'ടെലഗ്രാഫ്', 'ദ ഹിന്ദു' ഉൾപ്പെടെയുള്ള പത്രങ്ങളെല്ലാം മുൻ പേജിൽ തലക്കെട്ടായി വാർത്ത നൽകി.
'മീഡിയവോൺ' എന്ന തലക്കെട്ടിൽ നാല് കോളം വാർത്ത ഒന്നാം പേജിൽ തന്നെ നൽകി 'ദ ടെലിഗ്രാഫ്' വിഷയത്തിന്റെ ഗൗരവം വായനക്കാരെ ബോധ്യപ്പെടുത്തി. 'ദ ഹിന്ദു'വിലും തലക്കെട്ടായി വാർത്ത വന്നു. കോടതിയുടെ നിരീക്ഷണങ്ങൾ പ്രത്യേക ബോക്‌സിൽ ഉൾപ്പെടുത്തി ആദ്യ പേജിൽ തന്നെ 'ഡെക്കാൻ ഹെറാൾഡും' വാർത്ത നൽകി. 'ടൈംസ് ഓഫ് ഇന്ത്യ', 'ഹിന്ദുസ്ഥാൻ ടൈംസ്', 'ഇന്ത്യാ ടുഡേ' 'എക്കണോമിക് ടൈംസ്' തുടങ്ങി ദേശീയ പത്രങ്ങളും 'എൻഡിടിവി', 'ഇന്ത്യാ ടുഡേ' ഉൾപ്പെടെയുള്ള ചാനലുകളും വിധിക്ക് പിന്നാലെ വിശദമായ വാർത്ത നൽകിയിരുന്നു.
മലയാള പത്രങ്ങളും മുൻപേജുകളിൽ തന്നെ വാർത്ത ഉൾപ്പെടുത്തിയപ്പോൾ മലയാള മനോരമയുടെ എഡിറ്റോറിയലും ശ്രദ്ധേയമായി.'വിമർശനങ്ങളോട് അസഹിഷ്ണുത അരുത്' എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയൽ ഫിലിപ്പൈൻസ് മാധ്യമപ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമായ മരിയ റെസയുടെ വിഖ്യാത വാക്കുകൾ വെച്ചാണ് ആരംഭിക്കുന്നത്. ദേശാഭിമാനി അഞ്ചാം പേജിലും വാർത്ത ഉൾപ്പെടുത്തി. ഇന്ത്യൻ മാധ്യമമേഖലയുടെ ഭാവിയിൽ അതിനിർണായകമാകുന്ന വിധിയെ അതിന്റെ ഗൗരവം ഉൾക്കൊണ്ടാണ് മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.