കേന്ദ്ര മന്ത്രിയുമായുള്ള സൗഹൃദ ചിത്രങ്ങൾ പങ്കുവെച്ച് എം.ബി രാജേഷ്; കൊലവിളി നടത്തുന്നവരുമായി സ്നേഹബന്ധത്തിനെതിരെ സി.പി.എം സൈബർ അണികൾ
text_fieldsപൗരത്വ സമര കാലത്ത് മുസ്ലിംകളെ മുഴുവൻ വെടിവെച്ചു കൊല്ലണം എന്ന് കൊലവിളി പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള സൗഹൃദ ചിത്രങ്ങൾ പങ്കുെ്വച്ച സ്പീക്കർ എം.ബി രാജേഷിന് സി.പി.എം സൈബർ അണികളിൽനിന്നും രൂക്ഷ വിമർശനം. ഡല്‍ഹി വംശഹത്യക്കാഹ്വാനം ചെയ്ത കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള സൗഹൃദം ആഘോഷിച്ചുള്ള തൃത്താല എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിനെതിരെയാണ് വ്യാപക വിമർശനം ഉയർന്നിരിക്കുന്നത്.
ദല്‍ഹി വംശഹത്യക്ക് കാരണമായ പരസ്യ കൊലവിളി പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കളില്‍ പ്രധാനിയാണ് അനുരാഗ് ഠാക്കൂര്‍. 'രാജ്യദ്രോഹികളെ' പരസ്യമായി വെടിവെക്കണം എന്ന അനുരാഗ് താക്കൂറിന്‍റെ പരസ്യ ആഹ്വാനം വംശഹത്യ ആളിപടര്‍ത്തുന്നതിന് സഹായിച്ചതായി വസ്തുതാന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായുള്ള ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണ് എം.ബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിക്കുന്നത്.
പത്തുവർഷം പാർലമെന്‍റില്‍ ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ ശക്തിപ്പെട്ട സൗഹൃദമാണ് അനുരാഗ് ഠാക്കൂറുമായുള്ളതെന്നും പാർലമെന്‍റില്‍ പരസ്പരം എതിർചേരിയിൽ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ലെന്നും എം.ബി രാജേഷ് കുറിപ്പില്‍ ഓര്‍മ്മിക്കുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അനുരാഗ് ഠാക്കൂറിനെ നേരിൽ കാണുന്നതെന്നും നേരിൽ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എം.ബി രാജേഷ് ഫേസ്ബുക്കിൽ കുറിക്കുന്നു.
സി.പി.എം സൈബർ അണികളിൽനിന്നും രൂക്ഷ പ്രതികരണമാണ് ഇതിനെതിരെ ഉണ്ടാകുന്നത്. വിമര്‍ശനവുമായി എഴുത്തുകാരി ദീപാ നിശാന്തും രംഗത്തെത്തി. പൗരത്വനിയമത്തിനെതിരെ വംശഹത്യക്കാഹ്വാനം ചെയ്ത വർഗീയവാദിയായ ഒരു വ്യക്തിയുമായി സൗഹൃദത്തിനുള്ള സാധ്യത എവിടെയാണെന്ന് ദീപാ നിശാന്ത് ചോദിച്ചു. ഫേസ്ബുക്കിലാണ് ദീപാ നിശാന്ത് എം.ബി രാജേഷിനെതിരെ രംഗത്തുവന്നത്. ഡൽഹി കലാപത്തിനു കോപ്പ് കൂട്ടിയ ബിജെപി നേതാക്കളിൽ ഡൽഹി ഹൈകോടതി പേരെടുത്തു വിമർശിച്ച ആളാണ് അനുരാഗ് ഠാക്കൂർ. സംഘ് പരിവാർ അണികൾ സ്പീക്കർക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്. സൗഹൃദം പൂത്തുലയട്ടെ എന്നും എന്നും ഇങ്ങനെ ഒപ്പം കാണാൻ കഴിയട്ടെ എന്നുമൊക്കെ ആശംസകളുമായി ബി.ജെ.പി അണികളും സ്പീക്കറുടെ പോസ്റ്റിന് താഴെ കമന്‍റുകൾ പാസാക്കുന്നുണ്ട്.
കമന്‍റുകളിൽ ചിലത്:
പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ വെടി വെച്ച് കൊല്ലാൻ ബിജെപി പ്രവർത്തകരോട് മൈക്കിലൂടെ പരസ്യമായി ആഹ്വാനം ചെയ്ത ഖോലി മാരനല്ലേ അത്..
ഈ പോസ്റ്റ് കോൺഗ്രസ് നേതാവായിരുന്ന വി.ടി ബൽറാമോ ഷാഫി പറമ്പിലോ ആയിരുന്നു ഇട്ടിരുന്നതെങ്കിൽ സഖാക്കൾ ഇവിടെ വന്നു ന്യൂനപക്ഷ സ്നേഹത്തെ കുറിച്ച് വിസ്തരിച്ച് ലേഖനം എഴുതിയേനേ. ഇതിപ്പോ രാജേഷായിപ്പോയി
സ: എം.ബി.ആർ ഈ ചെയ്തത് ശരിയായില്ല. വല്ല പബ്ലിക് ഫങ്ഷനും വെച്ച് കാണുന്നതും ചിരിക്കുന്നതും സംസാരിക്കുന്നതും പോലെയല്ല ഇതു പോലുള്ള ഗോബർ നാസികളുമായുള്ള സൗഹൃദത്തെ പറ്റി പബ്ലിക് പോസ്റ്റ് ഇടുന്നത്. ശശി തരൂരിന്‍റെ ഉത്തമ ലിബറൽ രാഷ്ട്രീയബോദ്ധ്യമല്ല ഒരു കമ്യൂണിസ്റ്റുകാരനെ നയിക്കേണ്ടത്. താങ്കൾ തിരുത്തുമെന്ന് കരുതട്ടെ.
ഈ ഊളയുമായൊക്കെ സൗഹൃദം സഖാവ് രഹസ്യമായി സൂക്ഷിച്ചാൽ പോരെ.... ഈ വിഷങ്ങളെയൊക്കെ കൂടെ നിർത്തി സൗഹൃദത്തിന്റെ മഹത്വം പാടണോ.... ഇവനെയൊക്കെ ഒരിഞ്ച് പോലും അടുപ്പിക്കരുത്...... സഖാവ് ഇത് ഒഴിവാക്കേണ്ടിയിരുന്നു.......
കടുത്ത വിയോജിപ്പ്
പ്രിയ സഖാവേ,
ഒരു ഭരണഘടന പദവിയിൽ ഇരുന്നു കൊണ്ട് "ദേശ് കി ഗദ്ദാരോം കൊ ഗോലി മാരോ സാലോം കോ " എന്ന് പൊതുവേദിയിൽ ആക്രോശിച്ച ശ്രീ അനുരാഗ് ഠാക്കൂറുമായി അങ്ങേയ്ക്ക് ഇപ്പോഴും എങ്ങനെ സൗഹൃദം പങ്കിടാൻ കഴിയുന്നു?താങ്കളുടെ മിക്കവാറും പോസ്റ്റുകൾ ലൈക് ചെയ്യുന്ന എനിക്ക് ഈ പോസ്റ്റിന് ലൈക് ചെയ്യാൻ കഴിയില്ല.
ഗോളി മാറോ സലോം കോ എന്ന് ആക്രോഷിച്ചു അതിലൂടെ ഒരു കലാപത്തിന് തുടക്കം കുറിക്കുകയും ഒരുപാട് നിരപരാധികളെ എമപുരിയിലേക്ക് അയക്കുകയും ചെയ്ത ഇത്തരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആൾക്കാരെ സമൂഹത്തിൽ സൗഹർഥത്തിന്‍റെ പേരിൽ പൊതുവത്കരിച്ചു കാണുന്നതിൽ താങ്കളെ പോലോത്തവരോട് സഹതാപം തോന്നുന്നു സർ
ഡൽഹി വംശഹത്യക്ക് തീ വിതറിയ താക്കൂറുമായിട്ടാണ് നമ്മുടെ സ്പീക്കറുടെ സൗഹൃദത്തിന്‍റെ നൊസ്റ്റു
സഖാവെ നിങ്ങൾ വ്യക്തിപരമായി വലിയ അടുപ്പത്തിലാണേൽ അതു നിങ്ങൾ കെടാതെ സൂക്ഷിച്ചോ, ഞങ്ങളിലോട്ട് എഴുന്നള്ളിക്കേണ്ട,,, നിങ്ങളെങ്ങനെ നിങ്ങളായെന്നു നിങ്ങളോർത്തോളൂ,,,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.