Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനുവരി ഒന്നു മുതൽ...

ജനുവരി ഒന്നു മുതൽ എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകള്‍

text_fields
bookmark_border
From January 1, SSLC, plus two classes, students can choose questions according to their tastes
cancel

തിരുവനന്തപുരം: എസ്​.എസ്​.എൽ.സി, പ്ലസ്​ ടു ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള ഒാൺലൈൻ/ ഡിജിറ്റൽ ക്ലാസുകൾ ജനുവരി 31നകം പൂർത്തിയാക്കും. ജനുവരി ഒന്നുമുതൽ കുട്ടികൾക്ക്​ രക്ഷാകർത്താക്കളുടെ അനുമതിയോടെ ഷിഫ്​റ്റായി സ്​കൂളുകളിൽ എത്തിച്ചേരാം. ഇതിനാവശ്യമായ ക്രമീകരണം ഹെഡ്​മാസ്​റ്റർ/ പ്രിൻസിപ്പൽ സ്​കൂൾ സാഹചര്യത്തിനനുസരിച്ച്​ തയാറാക്കണമെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർ അറിയിച്ചു.

ജനുവരി ഒന്നുമുതൽ മാർച്ച്​ 16 വരെ വിദ്യാർഥികൾക്ക്​ സ്​കൂളുകളിൽ ക്ലാസ്​റൂം പഠനത്തിന്/​ സംശയനിവാരണത്തിന്​ അവസരമൊരുക്കണം. ഏതെല്ലാം പാഠഭാഗങ്ങളിലാണ്​ ഉൗന്നൽ നൽകേണ്ടതെന്ന്​ ഡിസംബർ 31നകം സ്​കൂളുകളെ അറിയിക്കും. വിദ്യാഭ്യാസ വകുപ്പി​െൻറ വെബ്​സൈറ്റിലും ഇത്​ പ്രസിദ്ധീകരിക്കും. ഇൗ പാഠഭാഗങ്ങൾ അധ്യാപകർ പൂർണമായും റിവിഷൻ നടത്തണം.

കുട്ടികൾക്ക്​ തെരഞ്ഞെടുത്ത്​ ഉത്തരമെഴുതാൻ കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്​ടർ അറിയിച്ചു. ചോദ്യങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ വായിച്ച്​ മനസ്സിലാക്കാൻ കൂൾ ഒാഫ്​ ടൈം (സമാശ്വാസ സമയം) വർധിപ്പിക്കും. ചോദ്യമാതൃകകൾ വെബ്​സൈറ്റിലൂടെ പ്രസിദ്ധീകരിക്കും.

സ്​കൂൾ പ്രവർത്തനങ്ങളും പരീക്ഷയും സംബന്ധിച്ച്​ രക്ഷാകർത്താക്കൾക്ക്​ ധാരണയുണ്ടാക്കാൻ ക്ലാസടിസ്ഥാനത്തിൽ സ്​കൂളുകൾ യോഗം വിളിക്കണം. യോഗത്തിൽ വിദ്യാഭ്യാസമന്ത്രി നൽകുന്ന സന്ദേശം രക്ഷാകർത്താക്കൾക്ക്​ കേൾക്കാൻ അവസരമൊരുക്കണം. പ്രത്യേക പിന്തുണ ആവശ്യമുള്ള ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക മാർഗനിർദേശം പിന്നീട്​ നൽകും.

വിഷയാടിസ്ഥാനത്തിൽ അനുയോജ്യവും ലളിതവുമായ പഠനപ്രവർത്തനങ്ങൾ നൽകിയാണ്​ വിദ്യാർഥികളുടെ നിരന്തരമൂല്യനിർണയം നടത്തേണ്ടത്​. വിഡിയോ ക്ലാസുകളുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങളിലെ പങ്കാളിത്തം, ക്ലാസുമായി ബന്ധപ്പെട്ട നോട്ടുകൾ, ഉൽപന്നങ്ങൾ തുടങ്ങിയവ മൂല്യനിർണയത്തിനുള്ള സൂചകമാക്കി സ്​കോർ നൽകുന്നതിന്​ പരിഗണിക്കാം.

എസ്​.എസ്​.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്​.എസ്​.ഇ പ്രായോഗിക പരീക്ഷ എഴുത്തുപരീക്ഷക്ക്​ ശേഷമാണ്​ നടത്തേണ്ടത്​. എഴുത്തുപരീക്ഷക്കുശേഷം പ്രായോഗിക പരീക്ഷക്കുള്ള തയാറെടുപ്പിനായി ഒരാഴ്​ച സമയം നൽകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്​ടർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslcplustwo
Next Story