അഷ്ടമുടിക്കായലിെൻറ ലാളനയിൽനിന്ന് മാർത്തോമ സഭയുടെ അമരത്ത്
text_fieldsപത്തനംതിട്ട: കൊല്ലം അഷ്ടമുടിയെന്ന കായൽ ഗ്രാമത്തിെൻറ ലാളിത്യവുമായാണ് മാർത്തോമ സഭയുടെ പരമാധ്യക്ഷനായി തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത സ്ഥാനമേറ്റത്. കാഴ്ചപ്പാടുകളിലും കർമമേഖലയിലും എന്നും വ്യത്യസ്തനായിരുന്നു അേദ്ദഹം. അഷ്ടമുടിക്കായലോരത്തുള്ള കിഴക്കേ ചക്കാലയിൽ കുടുംബത്തിലാണ് മാർ തിയഡോഷ്യസ് ജനിച്ചത്. കരസേനയിൽ ഡോക്ടറായിരുന്നു പിതാവ് കെ.ജെ. ചാക്കോ. മാതാവ് മറിയാമ്മ. ഏഴുമക്കളിൽ അഞ്ചാമനാണ്.
പാർശ്വവത്കരിക്കപ്പെട്ടവരെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ എന്നും മുന്നിൽ നിന്നിട്ടുള്ള അദ്ദേഹം, ഇടയശ്രേഷ്ഠൻ എന്ന നിലയിൽ അട്ടപ്പാടി, ബദിയടുക്ക, പൊള്ളാച്ചി, തെക്കൻ തിരുവിതാംകൂർ എന്നിവിടങ്ങളിൽ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പാക്കി. നിരവധി നിർധനർക്ക് ഭവനങ്ങൾ നിർമിച്ചുനൽകി. വിദ്യാർഥികൾക്ക് പഠനസഹായം, മനോ ദൗർബല്യമുള്ളവർക്ക് പുനരധിവാസപദ്ധതികൾ എന്നിവയെല്ലാം നടപ്പാക്കിയിട്ടുണ്ട്. മഴവെള്ള സംഭരണം, ചെറുകിട വികസനസംരംഭങ്ങൾ, കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ, മുക്കുവരുടെ ഇടയിലെ പ്രവർത്തനങ്ങൾ, ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾ എന്നിങ്ങനെ നീളുന്നതാണ് കർമ മണ്ഡലം. വിവാഹസഹായ പദ്ധതികളിലൂടെയും വിദ്യാഭ്യാസ പദ്ധതികളിലൂടെയും ഗ്രാമീണ ജനങ്ങളുടെ സമ്പാദ്യശീലം വളർത്തിയെടുക്കുന്നതിലും പങ്കുവഹിച്ചിട്ടുണ്ട്.
എച്ച്.ഐ.വി ബാധിതരുടെ കൂട്ടായ്മ ലക്ഷ്യമാക്കി കന്യാകുമാരി, മഞ്ചാലുംമൂട്, പൊള്ളാച്ചി, തിരുവാങ്കുളം എന്നിവിടങ്ങളിൽ സ്നേഹതീരം പദ്ധതി ആരംഭിച്ചു. തെറ്റ് കണ്ടാൽ തുറന്നുപറയാൻ മടിക്കാത്ത, സാമൂഹികവും രാഷ്ട്രീയവും വിശ്വാസപരവുമായ വിഷയങ്ങളിൽ വ്യക്തതയുള്ള നിലപാടും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്.
ദിനചര്യകളിൽ കർശന നിഷ്ഠയും വലുപ്പച്ചെറുപ്പം ഇല്ലാതെ ആരെയും കേൾക്കാൻ മനസ്സുമുള്ള അദ്ദേഹം നല്ലൊരു പരിസ്ഥിതി സ്നേഹി കൂടിയാണ്. സെമിനാരിയിൽ പഠിക്കുന്ന സമയത്ത് വിവിധ മതങ്ങളെ അടുത്തറിഞ്ഞു. അദ്ദേഹത്തെ ഏറെ സ്വാധീനിച്ച ജീവിതവും ദർശനവുമായിരുന്നു ശ്രീനാരായണ ഗുരുവിേൻറത്. ശ്രീനാരായണ ഗുരുദർശനങ്ങൾ എന്ന വിഷയത്തിലാണ് പിഎച്ച്.ഡി നേടിയിരിക്കുന്നതും.
സഭകൾ തമ്മിലല്ല മതങ്ങൾ തമ്മിലും മതാതീത മാനവ ഐക്യം വേണമെന്ന പക്ഷക്കാരനാണ്. സഭകൾ ഏതെങ്കിലും രാഷ്ട്രീയകക്ഷിക്ക് ഒപ്പം ചേരാതെ ജനങ്ങൾക്ക് ഒപ്പം ചേർന്ന് ജനക്ഷേമത്തിന് പ്രവർത്തിക്കണമെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.