Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുപ്പള്ളി:...

പുതുപ്പള്ളി: ആത്മവിശ്വാസത്തിൽ സ്ഥാനാർഥികൾ

text_fields
bookmark_border
പുതുപ്പള്ളി: ആത്മവിശ്വാസത്തിൽ സ്ഥാനാർഥികൾ
cancel

കോ​ട്ട​യം: നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ട് അ​വ​സാ​ന​വ​ട്ട വോ​ട്ടു​റ​പ്പി​ക്ക​ലി​ലാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ. മ​ണ്ഡ​ല​ത്തി​ൽ എ​ല്ലാ​യി​ട​ത്തും ഓ​ടി​യെ​ത്തി. മ​ത്സ​രി​ച്ചു​മു​ന്നേ​റി​യ പ്ര​ചാ​ര​ണ​ത്തി​നൊ​ടു​വി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളും ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ പു​തു​പ്പ​ള്ളി വെ​ടി​വെ​പ്പി​ന്‍റെ 85ാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ നി​ല​ക്ക​ൽ പ​ള്ളി​യി​ൽ എ​ത്തി ര​ക്ത​സാ​ക്ഷി കു​റ്റി​ക്ക​ൽ കു​ഞ്ഞ​പ്പ​ന്‍റെ ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ്​ വോ​ട്ടു​തേ​ടി​യി​റ​ങ്ങി​യ​ത്. പു​തു​പ്പ​ള്ളി പ​ള്ളി​യി​ലും മ​ണ​ർ​കാ​ട് സെ​ന്‍റ്​ മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലും മ​ണ​ർ​കാ​ട് ദേ​വീ​ക്ഷേ​ത്ര​ത്തി​ലും എ​ത്തി വി​ശ്വാ​സി സ​മൂ​ഹ​ത്തെ ക​ണ്ടു. ശേ​ഷം കു​മ​രം​കോ​ട് ബെ​സ്റ്റ് ബേ​ക്ക​റി ബേ​ക്ക് ഹൗ​സി​ൽ എ​ത്തി തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ൽ​ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ മ​ര​ണ​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നും സ​മ​യം മാ​റ്റി​വെ​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യെ വേ​ട്ട​യാ​ടി​യ​തി​ന്‍റെ ഫ​ലം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന്​ ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ജെ​യ്ക്​ സി. ​തോ​മ​സ്​ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും എ​ത്തി. വീ​ടു​ക​ളും തൊ​ഴി​ലി​ട​ങ്ങ​ളും സ​ന്ന​ദ്ധ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് സൗ​ഹൃ​ദം പ​ങ്കു​വെ​ച്ചു. പാ​മ്പാ​ടി പൊ​ത്ത​ൻ​പു​റം ബ്ലോ​സം സ്‌​കൂ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം കു​ട്ടി​ക​ളോ​ടും അ​ധ്യാ​പ​ക​രോ​ടു​മൊ​പ്പം അ​ൽ​പ​സ​മ​യം ചെ​ല​വ​ഴി​ച്ചു. കോ​ത്ത​ല​യി​ലെ ഗ്രാ​ൻ​ഡ് കേ​ബി​ൾ​സി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും ക​ണ്ടു. എ​ക്സി​റ്റ്​ പോ​ളു​ക​ളി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും ജ​ന​ങ്ങ​ളി​ലാ​ണ്​ വി​ശ്വാ​സ​മെ​ന്നും ജെ​യ്​​ക്​​ സി. ​തോ​മ​സ്​ പ്ര​തി​ക​രി​ച്ചു. കൊ​ട്ടി​ക്ക​ലാ​ശം ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചു. സ​ർ​ക്കാ​റി​ന്‍റെ വി​ല​യി​രു​ത്ത​ലാ​കും തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​മെ​ന്നും ജെ​യ്​​ക്​​ പ​റ​ഞ്ഞു.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ലി​ജി​ൻ​ലാ​ൽ ഏ​റ്റു​മാ​നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലും അ​യ​ർ​ക്കു​ന്നം ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലും ദ​ര്‍ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​യും ക​ട​ക​ളി​ൽ ക​യ​റി​യും പ്ര​ധാ​ന​പ്പെ​ട്ട ആ​ളു​ക​ളെ സ​ന്ദ​ർ​ശി​ച്ചും വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. അ​തി​ര​റ്റ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്ന് ലി​ജി​ൻ​ലാ​ൽ പ​റ​ഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ യാ​ത്രയയപ്പ്​ ഇന്ന് -അച്ചു ഉമ്മൻ

കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പു​തു​പ്പ​ള്ളി​ക്കാ​ര്‍ ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ യാ​ത്ര​യ​യ​പ്പ് വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച​യാ​ണെ​ന്ന്​ മ​ക​ൾ അ​ച്ചു ഉ​മ്മ​ന്‍. അ​വ​സാ​ന യാ​ത്ര​യ​യ​പ്പി​ന്‍റെ ഇ​ടി​മു​ഴ​ക്കം വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​മാ​യ എ​ട്ടി​നു കേ​ൾ​ക്കും. ചാ​ണ്ടി ഉ​മ്മ​ന് റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷം കി​ട്ടു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തെ മ​റി​ക​ട​ക്കു​മെ​ന്നും അ​ച്ചു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

റെക്കോഡ് ഭൂരിപക്ഷം നേടും -കുഞ്ഞാലിക്കുട്ടി

മ​ല​പ്പു​റം: പു​തു​പ്പ​ള്ളിയിൽ യു.​ഡി.​എ​ഫ് റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്ന് മു​സ്‍ലിം ലീ​ഗ് നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. അ​ത് സി.​പി.​എ​മ്മി​നും മ​ന​സ്സി​ലാ​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളെ ക​ണ്ടാ​ലും അ​ത് മ​ന​സ്സി​ലാ​കും. പി​ണ​റാ​യി സ​ർ​ക്കാ​റി​ന് അ​വ​കാ​ശ​പ്പെ​ടാ​ൻ ഒ​ന്നു​മി​ല്ല -കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Puthuppally bye election
News Summary - Fronts in hope of Puthuppally by-election
Next Story